'ഇനി തൊഴിലാളികളല്ല, ബിസിനസുകാര്‍', സംരംഭകരെ സൃഷ്ടിക്കാന്‍ ഹരിത കര്‍മസേന; പദ്ധതി 93 നഗരസഭകളില്‍

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 14 ന് ആന്തൂര്‍ നഗരസഭയില്‍
Haritha Karmasena
Haritha Karmasena project Women self-employement entrepreneurs Socialmedia
Updated on
1 min read

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ - മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമായ ഹരിത കര്‍മ്മസേന പുതിയ മേഖലകളിലേക്ക് ചുവടുവയ്ക്കുന്നു. വനിതകളെ സ്വയം തൊഴില്‍ സംരംഭകര്‍ എന്ന നിലയിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. തുണിസഞ്ചി, ജൈവവളം, ചവിട്ടി, ഇനോകുലം തുടങ്ങിയവയുടെ ഉത്പാദനയൂണിറ്റുകള്‍, സ്‌ക്രാപ്പ് വ്യാപാരം, സാനിട്ടറി വേസ്റ്റ് ശേഖരണ യൂണിറ്റ് എന്നിങ്ങനെ വിവിധ സംരംഭങ്ങളാണ് ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്.

Haritha Karmasena
എറണാകുളം - ഷൊര്‍ണൂര്‍ മെമു നിലമ്പൂരിലേക്ക് നീട്ടി

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 14 ന് ആന്തൂര്‍ നഗരസഭയില്‍ നടക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. അധികവരുമാനത്തിലൂടെ ഹരിതകര്‍മ്മസേനയെ സ്വയംപര്യാപ്തരാക്കാനും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കേരളത്തിലെ 93 നഗരസഭകളിലെ 2800 ഓളം വരുന്ന ഹരിത കര്‍മ്മസേനാംഗങ്ങള്‍ ആണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുക. കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഹരിത കര്‍മ്മ സേനയുടെ സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കായി 23 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതില്‍ മികവ് തെളിയിച്ച ഹരിത കര്‍മ സേന ഇക്കഴിഞ്ഞ ജൂലൈ 15 മുതല്‍ സംസ്ഥാന വ്യാകമായി ഇ -മാലിന്യങ്ങള്‍ ശേഖരിക്കാനും തുടങ്ങിയിരുന്നു. ഇ മാലിന്യങ്ങള്‍ വില നല്‍കി സ്വീകരിക്കും എന്നായിരുന്നു കുടുംബശ്രീ അറിയിച്ചിരുന്നത്.

Summary

Haritha Karmasena embarks Women self-employed entrepreneurs on new initiatives

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com