സമദാനിയെയും മാധവിക്കുട്ടിയെയും സംബന്ധിച്ച വിവാദ പരാമര്‍ശം നീക്കം ചെയ്ത് ഹൈക്കോടതി

അഭിഭാഷകനായ കെ പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശമാണ് നീക്കിയത്
madhavikkutti /Kamala Suraiyya
Kamala Suraiyyaസമകാലിക മലയാളം
Updated on
1 min read

കൊച്ചി: ലോക്‌സഭാംഗവും പ്രഭാഷകനുമായ എം പി അബ്ദുസമദ് സമദാനിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങളുന്നയിച്ച ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. അഭിഭാഷകനായ കെ പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശമാണ് നീക്കിയത്.

madhavikkutti /Kamala Suraiyya
'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക, തെങ്ങിന് ചിരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ തര്‍ക്കം കണ്ട് ചിരിച്ചേനെ'; ഹര്‍ജിക്കാരനോട് ഹൈക്കോടതി

എഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത 'ആമി'യുടെ പ്രദര്‍ശനാനുമതി ചോദ്യം ചെയ്താണ് കെ പി രാമചന്ദ്രന്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ കമല സുരയ്യയെയും സമദാനിയെയും ബന്ധപ്പെടുത്തി പരാമര്‍ശമുണ്ടായിരുന്നു. ഇത് തനിക്കും കമല സുരയ്യക്കും അപകീര്‍ത്തികരമാണെന്നായിരുന്നു സമദാനിയുടെ വാദം.

കഴിഞ്ഞ ദിവസം പരിഗണനക്കെടുത്ത രാമചന്ദ്രന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് തള്ളി. ഇതോടൊപ്പമാണ് ഹര്‍ജിയിലെ പരാമര്‍ശങ്ങളും രേഖയില്‍നിന്ന് നീക്കിയത്.

അഡ്വക്കേറ്റ് അരുണ്‍ കൃഷ്ണ ധന്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സമദാനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അനുവദിച്ചത്. 2018-ല്‍ കമല്‍ സംവിധാനം ചെയ്ത 'ആമി' എന്ന മലയാള ചലച്ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.

madhavikkutti /Kamala Suraiyya
'ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം മെസി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശന്‍'
madhavikkutti /Kamala Suraiyya
'ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം മെസി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശന്‍'
madhavikkutti /Kamala Suraiyya
'ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം മെസി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശന്‍'
Summary

HC expunges remarks against MP Samadani linking him to Love Jihad & Madhavikutty's conversion to Islam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com