കൂട്ടുകാരുമായി വഴക്കിട്ടു; വിഴിഞ്ഞത്ത് 12കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൂട്ടുകാരുമായി വഴക്കിട്ടു; വിഴിഞ്ഞത്ത് 12കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: വിഴിഞ്ഞത്ത് 12കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുടുപാറവിളയിലാണ് സംഭവം. മനോജ്- നിജി ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ആദിത്യനും രണ്ട് സുഹൃത്തുക്കളും വീടിനു സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തുക്കളുമായി വഴക്കിട്ട ആദിത്യൻ വീടിനുള്ളിലേക്ക് കയറിപ്പോയി. തുടർന്ന് മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു. ഏറെ നേരം കഴിഞ്ഞും ആദിത്യനെ പുറത്തു കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി. എന്നാൽ പല തവണ വിളിച്ചിട്ടും ആദിത്യൻ മുറി തുറന്നില്ല.

തുടർന്ന് ഈ കുട്ടികൾ സമീപത്തെ വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. അവർ എത്തി വാതിൽ തുറന്നപ്പോളാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. 

കൂട്ടുകാരുമായി വഴക്കിട്ടതിനു പിന്നാലെ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com