ചാലക്കുടി; ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ചാലക്കുടി പള്ളിപ്പാടന് നിറ്റോ (31) ആണ് ജീവനൊടുക്കിയത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ വൈപ്പിന് സ്വദേശി സ്വീറ്റി ചികില്സയിലാണ്.
കഴിഞ്ഞ ഒരു മാസമായി സ്വീറ്റിയും നിറ്റോയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില് വഴക്കിനിടെ രണ്ടു തവണ ആക്രമണമുണ്ടായി. എയര്ഗൺ കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്പിച്ച ശേഷം വീട്ടില് നിന്നിറങ്ങിപ്പോയി. ചാലക്കുടി വെട്ടുകടവ് പാലത്തിനു മുകളിൽ നിന്നാണ് പുഴയിലേയ്ക്കു ചാടിയത്.
ആഴം കൂടിയ ഭാഗത്താണ് ചാടിയത്. ഇവിടെ ആളുകള് കുളിക്കാന് ഇറങ്ങാറില്ല. സമീപത്തു ചൂണ്ടിയിട്ടുകൊണ്ടിരുന്നവർ ഉടൻ പൊലീസിനെ അറിയിച്ചു. ഫയര്ഫോഴ്സ് എത്തി മൃതദേഹം കണ്ടെടുത്തു. 2 കുട്ടികളുടെ അമ്മയും 39 വയസ്സുകാരിയുമാണ് സ്വീറ്റി. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates