

ആലപ്പുഴ: പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ നദികളിലും കൈത്തോടുകളിലും ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ 17 ദുരിതാശ്വാസ ക്യാമ്പുകളും മല്ലപ്പള്ളിയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്നതിനാല്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ ഉള്‍പ്പെടുന്ന അങ്കണവാടികള്‍ മുതല്‍ പ്രഫഷനല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മലപ്പുറം പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റം ഉണ്ടായിരിക്കുന്നതല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates