മുന്നറിയിപ്പില്‍ മാറ്റം, വ്യാഴാഴ്ച വരെ ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം
kerala rain
kerala rainfile
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഞായറാഴ്ച അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ആറു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.

വ്യാഴാഴ്ചയാണ് കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ സ്വാധീനഫലമായി വിവിധ ജില്ലകളില്‍ മെച്ചപ്പെട്ട മഴയാണ് ലഭിച്ചത്. ഇതിന് പുറമേ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും മഴയെ സ്വാധീനിക്കുന്നുണ്ട്.

kerala rain
മക്കള്‍ സംരക്ഷിക്കുന്നില്ല, വീടിന് മുകളില്‍ നിന്ന് ചാടാനൊരുങ്ങി വയോധിക; രക്ഷപ്പെടുത്തി നാട്ടുകാര്‍
kerala rain
കിഫ്ബി കടമെടുപ്പ് പ്രതിസന്ധിയാകും, ആശങ്ക അറിയിച്ചുകൊണ്ട് മുൻ ധനമന്ത്രി ബാലഗോപാലിന്റെ കുറിപ്പ്
Summary

Heavy rain expected until Thursday; yellow alert issued for six districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com