hema commission report
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

'പഴ്‌സനലായി' കൊച്ചിയില്‍ വന്നു കാണണം, അല്ലെങ്കില്‍ ഇന്റിമേറ്റ് സീനുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് ഭീഷണി; സിനിമ ഉപേക്ഷിച്ച നടിയുടെ ദുരനുഭവം

നഗ്ന സീന്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ ശ്രമിച്ചതോടെ, ടൈറ്റില്‍ വേഷം ചെയ്ത നടി സിനിമ ഉപേക്ഷിച്ചതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
Published on

തിരുവനന്തപുരം: നഗ്ന സീന്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ ശ്രമിച്ചതോടെ, ടൈറ്റില്‍ വേഷം ചെയ്ത നടി സിനിമ ഉപേക്ഷിച്ചതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്റിമേറ്റ് സീന്‍ ഉണ്ടാകുമെന്നു സിനിമ ചര്‍ച്ച ചെയ്തപ്പോള്‍ സംവിധായകന്‍ പറഞ്ഞിരുന്നു. സീന്‍ എന്താണെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ല. പേടിക്കാനൊന്നുമില്ലെന്നും സമ്മതമില്ലാതെ ചെയ്യിക്കില്ലെന്നും മാത്രം പറഞ്ഞു. 3 മാസത്തോളം ഷൂട്ടിങ് നടന്നു. ഒരുദിവസം ലിപ്ലോക് സീനും ശരീരത്തിന്റെ പിന്‍ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള സീനും ചെയ്യേണ്ടിവന്നു എന്ന് റിപ്പോര്‍ട്ടിലെ നടിയുടെ മൊഴിയില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്ത ദിവസം നഗ്‌നതയും ബാത്ത് ടബ് സീനുമാണു ഷൂട്ട് ചെയ്യുന്നതെന്നു വിവരം കിട്ടി. 3 മാസം ജോലി ചെയ്ത ശമ്പളം പോലും ചോദിക്കാന്‍ നില്‍ക്കാതെ നടി സെറ്റില്‍നിന്നു വീട്ടിലേക്ക് മടങ്ങിയതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു. സിനിമയില്‍ തുടരാനുള്ള ബുദ്ധിമുട്ട് സംവിധായകനെ അറിയിച്ചപ്പോള്‍ ഭീഷണിയായിരുന്നു മറുപടി. തന്നെ 'പഴ്‌സനലായി' കൊച്ചിയില്‍ വന്നു കണ്ടില്ലെങ്കില്‍ ഷൂട്ട് ചെയ്ത ഇന്റിമേറ്റ് സീനുകള്‍ 'ഡിലീറ്റ്' ചെയ്യില്ലെന്നായിരുന്നു ഭീഷണി. രേഖാമൂലമുള്ള വ്യക്തമായ കരാര്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

hema commission report
'വഴങ്ങാത്തവരെ ഒഴിവാക്കുന്നു'; മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com