കെണിയാണ്, പണിയാകും!; അംഗീകൃത ലോണ്‍ ആപ്പുകളുടെ പട്ടിക അറിയാം, കേരള പൊലീസ് പറയുന്നത് ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയത്
loan app alert
loan app alertകേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Updated on
1 min read

കൊച്ചി: കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. ഈ പശ്ചാത്തലത്തില്‍ എളുപ്പത്തില്‍ പണം ലഭിക്കുമെന്ന വാഗ്ദാനവുമായി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.

ആപ്പുകള്‍ അംഗീകൃതമാണോ എന്ന് അറിയുന്നതിനുള്ള മാര്‍ഗവും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. www.rbi.org.in എന്ന വെബ്‌സൈറ്റില്‍ 'സിറ്റിസന്‍സ് കോര്‍ണര്‍' തെരഞ്ഞെടുത്ത ശേഷം അതിന് താഴെ വരുന്ന DLA's deployed by Regulated Entities എന്ന മെനു തുറന്നാല്‍ അംഗീകൃത ആപ്പുകളുടെ പട്ടിക ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. ആപ്പുകള്‍ ഏതു ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്, ആപ്പിന്റെ ലിങ്ക്, പരാതി പരിഹാര ഓഫീസറുടെ പേര്, ഫോണ്‍ നമ്പര്‍, ഇ- മെയില്‍ ഐഡി എന്നി വിവരങ്ങളും ഇതില്‍ ലഭ്യമാണെന്നും കേരള പൊലീസ് വ്യക്തമാക്കി.

loan app alert
31 സ്ഥാനാർഥികൾ റെഡി, മൂന്ന് എംഎൽഎമാർക്ക് സീറ്റ് ഇല്ല; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം

കുറിപ്പ്:

ലോണ്‍ ആപ്പുകളുടെ കെണിയില്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കണേ ..

എളുപ്പത്തില്‍ പണം ലഭിക്കുമെന്ന വാഗ്ദാനവുമായി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ലോണിനായി നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചു അത് നിങ്ങള്‍ക്കെതിരെ തന്നെ ആയുധമാക്കും.

ആപ്പുകള്‍ അംഗീകൃതമാണോയെന്നറിയാനും വഴിയുണ്ട്. www.rbi.org.in എന്ന വെബ്‌സൈറ്റില്‍ 'സിറ്റിസന്‍സ് കോര്‍ണര്‍' തിരഞ്ഞെടുക്കുക. അതിന് താഴെ DLA's deployed by Regulated Entities എന്ന മെനു തുറക്കുക. അംഗീകൃത ആപ്പുകളുടെ പട്ടിക കാണാം. ആപ്പുകള്‍ ഏതു ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്. ആപ്പിന്റെ ലിങ്ക്, പരാതിപരിഹാര ഓഫിസറുടെ പേര്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നീ വിവരങ്ങളും ലഭ്യമാണ്. അംഗീകൃത ആപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാം.

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ 1930 എന്ന നമ്പറില്‍ അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം.

loan app alert
നേരിട്ട് വിളിച്ച് പിണറായി, അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമം; ജി സുധാകരന്റെ വീട്ടിലെത്തി സിപിഎം നേതാക്കള്‍
Summary

Here's the list of approved loan apps, Kerala Police says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com