വിധി നടപ്പാക്കാത്തത് ഭരണ സംവിധാനങ്ങളുടെ പരാജയം; സെക്രട്ടേറിയറ്റ് വളഞ്ഞാലും ഇങ്ങനെയാണോ ചെയ്യുക?; പള്ളിത്തർക്കത്തിൽ സർക്കാരിന് രൂക്ഷവിമർശനം

ഉത്തരവ് നടപ്പാക്കുന്നതിനെ എതിർക്കുന്ന യാക്കോബായ വിഭാഗം കോടതിയലക്ഷ്യമാണ് നടത്തുന്നതെന്ന് കോടതി
high court
ഹൈക്കോടതിഫയൽ
Updated on
1 min read

കൊച്ചി: ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്കത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമ‍ശനവുമായി ഹൈക്കോടതി. വിധി നടപ്പാക്കാത്തത് ഭരണ സംവിധാനങ്ങളുടെ പരാജയമെന്ന് കോടതി വിമർശിച്ചു. സുപ്രീംകോടതി വിധിയാണ് നടപ്പാക്കാത്തത് എന്ന് ഓർക്കണം. സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. സർക്കാർ സ്വീകരിച്ച നടപടികൾ പ്രഹസനമാണെന്നും ഹൈക്കോടതി വിമർശിച്ചു.

വിധി നടപ്പിലാക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പിന്നെ ആർക്കാണ് സാധിക്കുക. വിധി നടപ്പാക്കാൻ കഴിയുന്നില്ലെന്നാണോ പറയുന്നതെന്നും സർക്കാരിനോട് കോടതി ചോദിച്ചു. വിധി നടപ്പിലാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചത്? സംസ്ഥാന സര്‍ക്കാരിന് വിധി നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഭരണഘടനാ പ്രതിസന്ധിയാണെന്ന് പറയേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉത്തരവ് നടപ്പാക്കുന്നതിനെ എതിർക്കുന്ന യാക്കോബായ വിഭാഗം കോടതിയലക്ഷ്യമാണ് നടത്തുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാമര്‍ശിച്ചു. എന്തിനാണ് പ്രതിരോധിക്കുന്നതെന്ന് യാക്കോബായ വിഭാഗത്തോട് കോടതി ചോദിച്ചു. പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന് കഴിഞ്ഞ തവണ പറഞ്ഞതല്ലേ? എന്നിട്ടും തടസം നിന്നാൽ കോടതിയലക്ഷ്യമാകും. പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് കോടതിയലക്ഷ്യമാണെന്ന് യാക്കോബായ സഭയോട് കോടതി പറഞ്ഞു.

ഉത്തരവ് നടപ്പാക്കാൻ രീതികളുണ്ടെന്ന് സർക്കാരിന് അറിയാത്തതല്ലല്ലോയെന്ന് കോടതി ചോദിച്ചു. പള്ളിക്ക് അകത്ത് കയറി ഇരിക്കുന്നവർ എപ്പോഴെങ്കിലും പുറത്ത് ഇറങ്ങില്ലേ?. അങ്ങനെ വരുമ്പോൾ ബാരിക്കേഡ് വച്ച് തടഞ്ഞുകൂടേ?. പൊലീസിന് വേണമെങ്കിൽ സാധിക്കാവുന്ന കാര്യമാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കുമ്പോൾ കടുത്ത ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.

വലിയ ക്രമസമാധാന പ്രശ്നമാണ്. ജനങ്ങളിൽ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. ചിലപ്പോൾ വെടിവെപ്പ് വരെ ആവശ്യമായി വരുമെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. സ്ഥലത്ത് ഏഴ് മണിക്കൂര്‍ മാത്രമാണ് പൊലീസ് ഉണ്ടായിരുന്നതെന്നും പിന്നീട് അവര്‍ തിരിച്ചുപോയെന്നും കോടതി ചൂണ്ടിക്കാട്ടി. നാളെ സംസ്ഥാന സെക്രട്ടേറിയേറ്റ് ഇങ്ങനെ വളഞ്ഞാലും നിങ്ങൾ ഇത് തന്നെയാണോ ചെയ്യുകയെന്നും ഹൈക്കോടതി ചോദിച്ചു.

high court
അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്തെന്ന് പൊലീസ്, കൊല നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, അന്വേഷണത്തെ കുഴപ്പിച്ച് മൊഴിമാറ്റം

കുട്ടികളും സ്ത്രീകളും ഉണ്ടായത് കൊണ്ടാണ് ബലം പ്രയോഗിക്കാത്തതെന്ന് എജി പറഞ്ഞു. പൊലീസ് തന്ത്രപരമായി നീങ്ങിയില്ലെന്ന് വിമര്‍ശിച്ച കോടതി, തന്ത്രം പൊലീസ് തന്നെ ചോര്‍ത്തിയോയെന്നും ചോദിച്ചു. ഏതൊക്കെ കക്ഷികളാണ് എതിര്‍ക്കുന്നത് എന്നതിൻ്റെ പട്ടികയെടുക്കാൻ സർക്കാരിനോട് നിര്‍ദ്ദേശിച്ചു. വരും ദിവസങ്ങളിൽ വിധി നടപ്പാക്കാമെന്ന് എജി കോടതിയിൽ ഉറപ്പുനൽകി. കേസ് വീണ്ടും ജൂലൈ എട്ടിന് പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com