വൈറ്റിലയിലെ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം പൊളിക്കാന്‍ ഹൈക്കോടതി അനുമതി; ഹര്‍ജി തള്ളി

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ച കമ്പനിയ്ക്ക് നടപടിയുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി
Chander Kunj Towers
ചന്ദർ കുഞ്ജ് ടവേഴ്സ് ഫയൽ
Edited By:
Updated on
1 min read

കൊച്ചി: എറണാകുളം വൈറ്റിലയിലെ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം പൊളിക്കാന്‍ ഹൈക്കോടതി അനുമതി. ചന്ദര്‍ കുഞ്ജ് ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ ടെന്‍ഡറിനെതിരായ ഹര്‍ജി കോടതി തള്ളി. മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ച കമ്പനിയ്ക്ക് നടപടിയുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Chander Kunj Towers
ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

ദുര്‍ബലാവസ്ഥയിലുള്ള വൈറ്റിലയിലെ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇതിനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോയി. ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട സമിതി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതേതുടര്‍ന്ന് മരടിലെ ഫ്‌ലാറ്റ് പൊളിച്ച കമ്പനിക്ക് ടെന്‍ഡര്‍ നല്‍കി.

ഈ നടപടിയെ ചോദ്യം ചെയ്താണ് രണ്ട് കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചുകൊണ്ടാണ് എഡിഫൈസ് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതെന്നായിരുന്നു കമ്പനികളുടെ ആരോപണം. വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി ടെന്റിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്.

പൊതുതാല്‍പ്പര്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് എഡിഫൈസ് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതെന്ന് ജില്ലാ ഭരണകൂടവും സര്‍ക്കാരും കോടതിയെ അറിയിച്ചു. പ്രസ്തുത കമ്പനിക്ക് ഇത്തരം ഫ്‌ലാറ്റുകള്‍ പൊളിച്ചുള്ള മുന്‍പരിചയമുണ്ട്. അതിനുവേണ്ട ആധുനിക സാങ്കേതിക ഉപകരണങ്ങളുമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതു പരിഗണിച്ചാണ് ഫ്‌ലാറ്റുകള്‍ പൊളിക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കിയത്.

Chander Kunj Towers
'പിണറായി നടത്തിയ അഴിമതിയിലെ സത്യാവസ്ഥ ജനം അറിയണം'; വിജിലൻസ് അന്വേഷണത്തിന് ഡിജിപി ഉത്തരവിടണമെന്ന് ജേക്കബ് തോമസ്
Chander Kunj Towers
പാമ്പു കടിച്ചാല്‍ 'മരിക്കില്ല'; രാജവെമ്പാലയുടെ വിഷം നിര്‍വീര്യമാക്കും; ആന്റിവെനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍
Summary

High Court grants permission to demolish the twin flat complex in Vyttila

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com