സ്‌കൂളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കും; വി ശിവന്‍കുട്ടി

2023 ഒക്ടോബര്‍ മാസത്തോടെ മുഴുവന്‍ ഹൈടെക് സ്‌കൂളുകളിലും 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും 
മന്ത്രി വി ശിവന്‍കുട്ടി/ഫയല്‍
മന്ത്രി വി ശിവന്‍കുട്ടി/ഫയല്‍
Updated on: 
2 min read

തിരുവനന്തപുരം: സ്‌കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യത സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി- അപ്പര്‍പ്രൈമറി സ്‌കൂളുകളില്‍ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്‌കൂള്‍- ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബിഎസ്എന്‍എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു.

പ്രൈമറി തലത്തില്‍ ആദ്യ നാലു വര്‍ഷവും സെക്കണ്ടറിതലത്തില്‍ ആദ്യ അഞ്ചുവര്‍ഷവും ഇതിനായി കിഫ്ബിയില്‍ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിന് പ്രതിവര്‍ഷം 10.2 കോടി രൂപ ചെലവു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് കെഫോണ്‍ പദ്ധതി വഴി സ്‌കൂളുകള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് തുടര്‍ന്ന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 1 മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള 13,957 സ്‌കൂളുകളുടെ പട്ടിക 2022 ജൂലൈ മാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ നിര്‍വഹണ ഏജന്‍സിയായ കൈറ്റ് കെഫോണിന് ലഭ്യമാക്കുകയും ചെയ്തിരുന്നു.

എല്ലാ ഹൈടെക് ക്ലാസ് മുറികളിലും (45,000 ക്ലാസ് മുറികള്‍) ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കേണ്ട 4752 സ്‌കൂളുകളില്‍ സെപ്തംബര്‍ 20ഓടെ ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍ത്തിയാക്കും എന്നാണ് കെ ഫോണ്‍ അറിയിച്ചിരുന്നത്. എന്നാല്‍ കെഫോണിന്റെ പ്രവര്‍ത്തനം പൂര്‍ണരൂപത്തില്‍ എത്താത്തതുമൂലമുള്ള കുറവുകള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കുമെന്നും 2023 ഒക്ടോബര്‍ മാസത്തോടെ മുഴുവന്‍ ഹൈടെക് സ്‌കൂളുകളിലും 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും കെ ഫോണ്‍ അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ പിടിഎകള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെയൊക്കെ നേതൃത്വത്തില്‍ ആരുടെയും നിര്‍ദ്ദേശമില്ലാതെതന്നെ നിരവധിയായ ഇടപെടലുകള്‍ നമ്മുടെ സ്‌കൂളുകളില്‍ നടത്തിവരുന്നുണ്ട്. പ്രഭാത-ഉച്ച ഭക്ഷണം, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള സഹായം, സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഇവരൊക്കെ ഇടപെട്ട് വരുന്നുണ്ട്. ഇത്തരം ഇടപെടലുകളാകെ സര്‍ക്കാറിന്റെ ഒരു നോട്ടപ്പിശകാണെന്ന തരത്തില്‍ പ്രചരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് കാണാനാകും.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടെ കേരളം നടത്തിയ മുന്നേറ്റങ്ങള്‍ യുനെസ്‌കോയുടെ പ്രത്യേക പരാമര്‍ശത്തിനു വിധേയമായത് ഈ മാസമാണ്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് 3 ലക്ഷത്തിലധികം ലാപ്‌ടോപ്പുകളുണ്ട്. ഇതില്‍ 2 ലക്ഷം ലാപ്‌ടോപ്പുകളില്‍ മാത്രം സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതിനാല്‍ 3000 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് ലാഭിച്ചത് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്. ഏത് സാഹചര്യത്തിലും സ്‌കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ലഭിക്കാനും, കണക്ഷന്‍ ഇല്ലാത്തിടത്ത് ലഭിക്കാനും സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. സാങ്കേതിക പ്രശ്‌നങ്ങളാല്‍ കെഫോണ്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളുണ്ടായാല്‍ ബദല്‍ സംവിധാനമൊരുക്കും. ഒക്ടോബര്‍ 30 ഓടെ ഹൈടെക് സ്‌കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ആകുമെന്നും മന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kochi Spa rape case
high court
Today top five news
KSRTC has launched its cargo service.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com