മന്ത്രി ആര്‍ ബിന്ദുവിന്‍റെ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് അന്തരിച്ചു

മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നിരുപാധിക സ്‌നേഹം പങ്കുവച്ച വ്യക്തിയെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു
PV Sandesh Image
Higher Education Minister Dr R Bindu s security officer PV SandeshSpecial Arrangement
Updated on
1 min read

തൃശൂര്‍: ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലമാണ് മരണം. തൃശൂര്‍ നെടുപുഴയിലെ വനിതാ പോളിടെക്‌നിക്കിനടുത്താണ് താമസം.

PV Sandesh Image
പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ഗുരുതര വകുപ്പുകള്‍; എഫ്‌ഐആര്‍ പുറത്ത്

മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നിരുപാധിക സ്‌നേഹം പങ്കുവച്ച വ്യക്തിയാണ് സന്ദേശ് എന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

PV Sandesh Image
രാഷ്ട്രീയത്തില്‍ വന്നതില്‍ ഖേദമില്ല, ആരോഗ്യം അനുവദിക്കും വരെ തുടരും: നിലപാട് വ്യക്തമാക്കി തരൂര്‍

പൊന്നേംമ്പാറ വീട്ടില്‍ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ് പി വി സന്ദേശ്. ഭാര്യ: ജീന എം വി. മക്കള്‍: ഋതുപര്‍ണ്ണ, ഋതിഞ്ജയ്. സഹോദരങ്ങള്‍: സജീവ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്), പരേതനായ സനില്‍. സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലു മണിയ്ക്ക് നടക്കും.

Summary

Higher Education Minister Dr R Bindu s security officer PV Sandesh passes away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com