എസ്‌ഐമാര്‍ക്ക് സ്‌റ്റേഷന്‍ ചുമതല, ഓഗസ്റ്റ് 15 മുതല്‍ വന്‍ മാറ്റം; 'എന്റെ പൊലീസ് സ്റ്റേഷന്‍' പദ്ധതിയുമായി ആഭ്യന്തരമന്ത്രി

Ramesh chennithala
Ramesh Chennithala file
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ ജനസൗഹൃദമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓഗസറ്റ് 15 മുതല്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും 'എന്റെ പൊലീസ് സ്റ്റേഷന്‍' പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്എച്ച്ഒ സംവിധാനത്തില്‍ മാറ്റം വരുത്തി സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക് കൈമാറും. എന്നാല്‍ പ്രധാനപ്പെട്ട 63 സ്റ്റേഷനുകളുടെ ഭരണം മാത്രം ഇന്‍സ്‌പെക്ടര്‍മാരായിരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Ramesh chennithala
'നിയമലംഘനം നടക്കില്ല'; വാഹന മോഡിഫിക്കേഷനിൽ കൈമലർത്തി ഗതാഗത മന്ത്രി

'ഓഗസ്റ്റ് 16 മുതല്‍ കേരള പൊലീസ് സംവിധാനത്തില്‍ പൊലീസ് സ്‌റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കര്‍മ്മ പദ്ധതിക്ക് നേതൃത്വം നല്‍കുകയാണ്. കേരള പൊലീസിനെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനമാണിത്. ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് പരിഷ്‌കരണത്തിന് ഇത്തരത്തില്‍ നേതൃത്വം കൊടുക്കുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

എഡിജിപി ആയ എസ് ശ്രീജിത്തിനെ ഡിജിപിയാക്കി സ്ഥാനക്കയറ്റം നല്‍കിയ നടപടി എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. ആരെയും പ്രത്യേകം സഹായിച്ചിട്ടില്ല. ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കൃത്യമായ കാരങ്ങള്‍ പറയാത്തതുകൊണ്ടാവും വിമര്‍ശനം ഉണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh chennithala
'നിയമലംഘനം നടക്കില്ല'; വാഹന മോഡിഫിക്കേഷനിൽ കൈമലർത്തി ഗതാഗത മന്ത്രി
Ramesh chennithala
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം, എട്ടുപേർക്ക് പരിക്ക്
Summary

Home Minister Ramesh Chennithala to launch 'My Police Station' project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Home minister Ramesh Chennithala meets TN chief minister Joseph Vijay.
Ramesh Chennithala
Ansiba Hassan, Ramesh Chennithala
Ramesh Chennithala
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com