വാഴവറ്റയിലെ വീട് ആന്റോ അഗസ്റ്റിന്റേത് തന്നെ; ജിഎസ്ടി രേഖ പുറത്ത്

വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലല്ല എന്ന, റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വാദം പൊളിയുന്ന രേഖ പുറത്ത്.
Anto Augustine
Anto AugustineFILE
Edited By:
Updated on
1 min read

ബത്തേരി: വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലല്ല എന്ന, റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വാദം പൊളിയുന്ന രേഖ പുറത്ത്. ജിഎസ്ടി വകുപ്പിന് ആന്റോ അഗസ്റ്റിന്‍ നല്‍കിയ മേല്‍വിലാസം വാഴവറ്റയിലെ വീടിന്റേത് ആണ് എന്ന് വ്യക്തമാക്കുന്നതാണ് മൊഴി രേഖ. കഴിഞ്ഞമാസം മൂന്നിന് ജിഎസ്ടി ഓഫീസിന് നല്‍കിയ മൊഴിയിലാണ് ഈ വീട്ടുവിലാസം ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്‍ മദ്യശേഖരം പിടികൂടിയ വീട് തന്റേതല്ലെന്നും ഭാര്യാമാതാവിന്റേതാണെന്നുമാണ് കോടതിയില്‍ വാദിച്ചത്. കേസില്‍ ജാമ്യം ലഭിക്കുന്നതിന് അടക്കം ആന്റോ അഗസ്റ്റിന്‍ മുന്നോട്ടുവെച്ച വാദമുഖങ്ങള്‍ പൊളിക്കുന്ന രേഖയാണ് പുറത്തുവന്നത്. നേരത്തെ വീട് ആന്റോയുടേത് തന്നെയാണ് എന്ന് കാണിക്കുന്ന ചില രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ ഒന്ന് ആന്റോയുടെ പേരില്‍ നികുതി അടച്ച രസീതാണ്. അറസ്റ്റിലായ ദിവസം മുട്ടില്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കിയ സര്‍ട്ടിഫിക്കറ്റിലും ആന്റോയുടെ പേരിലാണ് വീട് എന്ന് വ്യക്തമാക്കുന്നതായും പ്രോസിക്യൂഷന്‍ വാദിക്കുന്നു.

ഇതിന് പിന്നാലെയാണ് മറ്റൊരു രേഖ കൂടി പുറത്തുവന്നത്. ഓഗസ്റ്റ് മൂന്നാം തീയതി കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജന്‍സ് ഓഫീസില്‍ ആന്റോ അഗസ്റ്റിന്‍ നല്‍കിയ മൊഴിയിലെ വിവരങ്ങളാണ് പുറത്തുവന്നത്. ഇതില്‍ മേല്‍വിലാസമായി കൊടുത്തിരിക്കുന്നത് വാഴവറ്റയിലെ വീടിന്റേതാണ്. അര്‍ജന്റീന ടീമിന്റെ കേരളത്തിലെ വരവുമായി ബന്ധപ്പെട്ട് 25 കോടിയോളം രൂപ നികുതി അടയ്ക്കാത്തതിന്റെ പേരില്‍ ആന്റോ അഗസ്റ്റിന് തുടര്‍ച്ചയായി സമന്‍സുകള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞമാസം മൂന്നാം തീയതി ആന്റോ അഗസ്റ്റിന്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയത്.

Anto Augustine
റേഞ്ച് റോവർ തിരിച്ചുനൽകിയാലും കുരുക്കഴിയുമോ? കെ.എം. ഷാജിക്ക് മുന്നിൽ നിയമവഴികൾ പ്രതിസന്ധിയാകുമോ
Anto Augustine
'ഹൃദയത്തിന്റെ കാവല്‍ക്കാരന്‍'; ജി വിജയരാഘവന്‍ അന്തരിച്ചു
Summary

house belongs to Anto Augustine; GST document revealed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com