1100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളെയും പരിഗണിക്കും; സംസ്ഥാനത്ത് ഒരു ലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും

സര്‍ക്കാര്‍ ഒരുലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍
One lakh priority ration cards will be distributed in the state
One lakh priority ration cards will be distributed in the stateപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സര്‍ക്കാര്‍ ഒരുലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പിങ്ക് കാര്‍ഡുകളാണ് നല്‍കുക. മസ്റ്ററിങ് പൂര്‍ത്തിയായപ്പോള്‍ ഒഴിവ് വന്നതും ഭക്ഷ്യവകുപ്പ് പ്രത്യേകപരിശോധന നടത്തി കണ്ടെത്തിയതും ഉള്‍പ്പെടെയാണിത്. ഇതിനായി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തേണ്ടി വരും. വീടിന്റെ വിസ്തീര്‍ണം 1000 ചതുരശ്ര അടിയോ അതിന് താഴയോ ആയിരിക്കണമെന്നാണ് നിലവിലെ ചട്ടം. ഇതിനുപകരം 1100 ചതുരശ്ര അടിയായെങ്കിലും ഉയര്‍ത്തേണ്ടി വരും. ഇതുസംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

One lakh priority ration cards will be distributed in the state
താമരശ്ശേരി ആക്രമണം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധിക്കും; കോഴിക്കോട് അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും

നിലവില്‍ 590806 മഞ്ഞകാര്‍ഡാണുള്ളത്. പിങ്കുകാര്‍ഡുകാരുടെ എണ്ണം 3652258 ആണ്. ജനസംഖ്യയുടെ 43 ശതമാനത്തെ മാത്രമാണ് കേന്ദ്രം ഇൗ പട്ടികയില്‍പ്പെടുത്തിയത്. എണ്ണം കൂട്ടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. റേഷന്‍ വ്യാപാരികളുടെ വേതന വര്‍ധനവ് സംബന്ധിച്ച് ശുപാര്‍ശ ധനവകുപ്പിന് കൈമാറിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വേതനം നല്‍കുന്നത് കേരളമാണെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

One lakh priority ration cards will be distributed in the state
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ വീണ്ടും ചക്രവാതച്ചുഴി; ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Summary

Houses with an area of ​​1100 square feet will also be considered; One lakh priority ration cards will be distributed in the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com