Jeep Accident
Jeep Accident

റോഡു മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചു തെറിപ്പിച്ചു; വീട്ടമ്മ മരിച്ചു

പുറമേരി സ്വദേശി ശാന്തയാണ് മരിച്ചത്
Published on

കോഴിക്കോട്: വടകര എടച്ചേരി തലായിയില്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശി ശാന്തയാണ് മരിച്ചത്. 60 വയസ്സായിരുന്നു. ബസ് ഇറങ്ങി റോഡു മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Jeep Accident
ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്, ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥി; തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

രാവിലെ 6.15 ഓടെയായിരുന്നു അപകടമുണ്ടായത്. ഹോട്ടല്‍ തൊഴിലാളിയാണ്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

Jeep Accident
ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു; അഗ്നിബാധ എറണാകുളം- ടാറ്റനഗര്‍ എക്‌സ്പ്രസില്‍

മൃതദേഹം വടകര ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അപകടം ഉണ്ടാക്കിയ ഥാര്‍ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Summary

A housewife died after being hit by a jeep in Edachery, Vadakara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com