തീ അണയ്ക്കാനുള്ള ശ്രമം / ടിവി ദൃശ്യം
തീ അണയ്ക്കാനുള്ള ശ്രമം / ടിവി ദൃശ്യം

തൊണ്ടയാട് വ്യാപാരസമുച്ചയത്തില്‍ വന്‍ തീപിടിത്തം; നിരവധി ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു

ക്ലിനിക്കല്‍ ലബോറട്ടിയും നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്
Published on

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം വ്യാപാരസമുച്ചയത്തില്‍ വന്‍ തീപിടിത്തം. കെട്ടിടത്തിന് താഴെയുണ്ടായിരുന്ന നിരവധി ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു.  ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മൂന്നു നില കെട്ടിടത്തിലാണ് വൈകീട്ട് മൂന്നരയോടെ തീപിടിത്തമുണ്ടായത്. ക്ലിനിക്കല്‍ ലബോറട്ടിയും നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. 

വെള്ളിമാടു കുന്നില്‍ നിന്നും എത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും പൊലീസും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com