കറിയുണ്ടാക്കത്തതിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

ഭര്‍ത്താവ് റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Husband stabs young woman to death following dispute over not preparing curry in Malappuram
പൊലീസ് വീട്ടിലെത്തി പരിശോധിക്കുന്നു
Edited By:
Updated on
1 min read

മലപ്പുറം: വണ്ടൂരില്‍ കറിയുണ്ടാക്കിയില്ലെന്ന കാരണം പറഞ്ഞ് യുവാവ്് ഭാര്യയെ കൊലപ്പെടുത്തി. കുന്നമ്മല്‍ ഫസീലയാണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു. ഭര്‍ത്താവ് റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചക്ക് റഷീദ് വീട്ടിലെത്തിയപ്പോള്‍ കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയുമായി തര്‍ക്കംം തുടങ്ങിയത്. തര്‍ക്കം രൂക്ഷമായതോടെ റഷീദ് കത്തിയെടുത്ത ഫസീലയെ കുത്തുകയായായിരുന്നു. സാരമായി പരിക്കേറ്റ ഫസീലെയെ ഉടന്‍ തന്നെ വണ്ടൂരില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവസമയം റഷീദ് മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. റഷീദ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാരും പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് റഷീദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Summary

Husband stabs young woman to death following dispute over not preparing curry in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com