sobha suresndran
ശോഭ സുരേന്ദ്രൻഫെയ്സ്ബുക്ക്

'സ്ഥാനാർഥിത്വത്തിനു വേണ്ടി ഓടിനടക്കുന്ന ആളല്ല, എന്നെ സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുത്': ശോഭ സുരേന്ദ്രൻ

സ്ഥാനാർഥിമോഹിയായി ചിത്രീകരിക്കുന്നതുതന്നെ ദുഃഖകരമാണ്
Published on

പാലക്കാട്: താൻ സ്ഥാനാർഥിത്വത്തിനു വേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്കൊരു പരിഭവവും ഇല്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനില്ലെന്നാണ് പറഞ്ഞത്. സ്ഥാനാർഥിമോഹിയായി ചിത്രീകരിക്കുന്നതുതന്നെ ദുഃഖകരമാണ്. പാലക്കാട്ടെ യുഡിഎഫിന്റെ സ്ഥാനാർഥി തന്നെ അത്ര കണ്ട് സ്നേഹിക്കേണ്ട ആവശ്യമില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

‘എനിക്ക് യാതൊരു പരിഭവവുമില്ല. സ്ഥാനാർഥിത്വത്തിനു വേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല ഞാൻ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോലും, മത്സരിക്കാനില്ലെന്നാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനോടും ദേശീയ നേതൃത്വത്തോടും പറഞ്ഞത്. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽനിന്ന് ഇരുപത്തിയെട്ടാം ദിവസമാണ് മത്സരിക്കാനായി പോയത്. എന്നെ സ്ഥാനാർഥിമോഹിയായി ചിത്രീകരിക്കുന്നതുതന്നെ വ്യക്തിപരമായി ദുഃഖകരമാണ്.’- ശോഭ സുരേന്ദ്രൻ പറഞ്ഞു.

എന്നെ സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുത്. എംഎൽഎയും എംപിയും ആവുകയല്ല എന്റെ ലക്ഷ്യം. പത്തു പേരില്ലാത്ത കാലത്ത് പ്രവർത്തിച്ച് തുടങ്ങിയതാണ് ഞാൻ. എൻഡിഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നത് വരെ ഈ ആരോഗ്യം നിലനിർത്തണമേ എന്നാണ് ആഗ്രഹമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com