'അടുത്ത് വന്നാല്‍ അപ്പോള്‍ ബ്ലൗസ് കീറിക്കോണം, പിന്നെ വകുപ്പ് നമുക്കറിയാം'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

'അവര്‍ വരുകയാണെങ്കില്‍ ബ്ലൗസ് വലിച്ചു കീറാന്‍ രാജേശ്വരിയോട് പറഞ്ഞിരുന്നുവെന്നും സി പി മാത്യു'
Idukki DCC President makes anti-women remarks
Idukki DCC President makes anti-women remarksscreen grab
Updated on
1 min read

ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. ആദിവാസി വിഭാഗത്തിലെ വനിതാ നേതാവ് രാജേശ്വരിയെ ഉപയോഗിച്ച് അക്രമം അഴിച്ചു വിട്ടിട്ടുണ്ടെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.

Idukki DCC President makes anti-women remarks
നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

മുന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരിയാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും രാജേശ്വരിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചുവെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എല്‍ഡിഎഫിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ചവിട്ടിക്കൂട്ടുകയും ചെയ്തു. അവര്‍ വരുകയാണെങ്കില്‍ ബ്ലൗസ് വലിച്ചു കീറാന്‍ രാജേശ്വരിയോട് പറഞ്ഞിരുന്നുവെന്നും സി പി മാത്യു പ്രസംഗത്തില്‍ പറയുന്നു.

Idukki DCC President makes anti-women remarks
'ശരണ്യയ്ക്കായുള്ള തെരച്ചിലിന് കേന്ദ്രം ഇടപെടണം': ആവശ്യവുമായി കുടുംബം; ഊര്‍ജിത ശ്രമം തുടരുന്നുവെന്ന് ഡി കെ ശിവകുമാര്‍

യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം സ്ഥാനാര്‍ഥി റോയി കെ പൗലോസിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനിടെ സ്ഥാനാര്‍ഥി റോയി കെ പൗലോസ്, കെപിസിസി വൈസ് പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാന്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നെങ്കിലും മൗനം പാലിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും ആദിവാസി വിഭാഗത്തെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതിനും സി പി മാത്യുവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Summary

Idukki DCC President makes anti-women remarks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com