'എഫ്ബിയില്‍ ബഹളം വച്ചിട്ട് കാര്യമില്ല, കലക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല'; വൈറല്‍ കുറിപ്പ്

കനത്ത മഴയെ തുടര്‍ന്ന് നാളെ ഇടുക്കിയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
 District Collector Idukki
ഇടുക്കി കലക്ടര്‍ വി വിഘ്‌നേശ്വരി ഐഎഎസ്ഫെയ്സ്ബുക്ക്
Updated on
1 min read

തൊടുപുഴ: 'കലക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ......താലൂക്കുകളില്‍ നിന്നും പൊലീസില്‍ നിന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ കിട്ടണം.'- മഴയത്ത് അവധി കിട്ടിയില്ലെങ്കില്‍ കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ കയറി കമന്റിടുന്നത് ട്രെന്‍ഡായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം ശല്യക്കാര്‍ക്ക് രസകരമായ മറുപടി നല്‍കി ഇടുക്കി കലക്ടര്‍ വി വിഘ്‌നേശ്വരി ഐഎഎസ് കുറിച്ച വാക്കുകളാണിത്.

കനത്ത മഴയെ തുടര്‍ന്ന് നാളെ ഇടുക്കിയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 'കുട്ടികളേ ...മഴയും കാറ്റുമൊക്കെ കാരണം നാളെയും (31 ജൂലൈ) അവധിയാണ് കേട്ടോ...വീട്ടിലുള്ളവരെ ശല്യപ്പെടുത്താതെ സിലബസിലെ പുസ്തകങ്ങളോ, ലൈബ്രറി ബുക്കുകളോ വായിക്കാന്‍ ശ്രദ്ധിക്കണേ...വെറുതെ സമയം കളയരുത്. പിന്നെ മറ്റൊരു കാര്യം , കലക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ......താലൂക്കുകളില്‍ നിന്നും പോലീസില്‍ നിന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ കിട്ടണം.'- കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

കുട്ടികളേ ...മഴയും കാറ്റുമൊക്കെ കാരണം നാളെയും (31 ജൂലൈ) അവധിയാണ് കേട്ടോ...വീട്ടിലുള്ളവരെ ശല്യപ്പെടുത്താതെ സിലബസിലെ പുസ്തകങ്ങളോ, ലൈബ്രറി ബുക്കുകളോ വായിക്കാന്‍ ശ്രദ്ധിക്കണേ...വെറുതെ സമയം കളയരുത്. പിന്നെ മറ്റൊരു കാര്യം , കലക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ......താലൂക്കുകളില്‍ നിന്നും പോലീസില്‍ നിന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ കിട്ടണം. പിന്നെ imd report, rainfall measurement, history of past incidents , cumulative rainfall accrued so far, windspeed ഇതെല്ലാം കണക്കിലെടുത്ത് മാത്രമേ അവധി കൊടുക്കാനാകൂ....പറഞ്ഞുവന്നത് എഫ് ബിയില്‍ ബഹളം വച്ചിട്ട് കാര്യമില്ലെന്നാണ്.....അപ്പൊ നേരത്തെ പറഞ്ഞത് മറക്കണ്ട....സമയം വെറുതെ കളയരുത്..

 District Collector Idukki
രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലേയ്ക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com