തടിപ്പണി ചെയ്യും, ലോറി ഓടിക്കും, ഇടുക്കിയിലെ 24കാരിയായ 'സൂപ്പര്‍ ശരണ്യ'

രണ്ട് കുട്ടികളുടെ അമ്മയായ ഈ 24 കാരി ബിരുദ വിദ്യാര്‍ഥികൂടിയാണ്.
sharanya muthu
ശരണ്യ
Updated on
1 min read

തൊടുപുഴ:ഹൈറേഞ്ചിന്റെ ദുര്‍ഘട പാതകളെ വരുതിയിലാക്കിയ സാരഥി, കടുകട്ടിയായ തടി പണിയില്‍ മികവ് തെളിയിച്ചവള്‍, ഇടുക്കി നെടുംകണ്ടം കാരിയായ ശരണ്യ വെറും ശരണ്യ അല്ല, സൂപ്പര്‍ ശരണ്യ തന്നെയാണ്. രണ്ട് കുട്ടികളുടെ അമ്മയായ ഈ 24 കാരി ബിരുദ വിദ്യാര്‍ഥികൂടിയാണ്.

നെടുങ്കണ്ടം മൈനര്‍ ഉമ്മാക്കട വാഴത്തോപ്പില്‍ ശരണ്യ മുത്തുവിന്റെ അച്ഛന്‍ മുത്തുപ്പെരുമാള്‍ പിക്കപ്പ് ഡ്രൈവറാണ്. അച്ഛനെ കണ്ടാണ് ഡ്രൈവിങ് ഹരമായത്. മൂത്ത സഹോദരന്‍ ശരണും ലോറി ഡ്രൈവറായതോടെ അത് പഠിക്കണമെന്ന് ഉറപ്പിച്ചു. ഇരുവരുടെയും സഹായത്തോടെ പരിശീലനം പൂര്‍ത്തിയാക്കി പതിനെട്ടാം വയസില്‍ ലൈസന്‍സ് നേടി. ജീവിത വഴിയില്‍ കൂട്ടായി എത്തിയ ഭര്‍ത്താവ് സൂര്യയും ഡ്രൈവറാണ്.

sharanya muthu
ഈ കാശിത്തുമ്പ വിടരും, വിപ്ലവ നായകന്റെ ഓര്‍മ്മകളുമായി; വി എസിന്റെ പേരിലൊരു പൂവ്

ജോലി റീല്‍സുകള്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ശരണ്യ കോളേജിലും നാട്ടിലും സൂപ്പര്‍ ശരണ്യ ആയി. മക്കളായ നാലര വയസ്സുകാരി സൂര്യഗായത്രിയും രണ്ടര വയസ്സുകാരൻ സൂര്യകൃഷ്ണയും അമ്മക്കൊപ്പം റീലുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തൂക്കുപാലം ജവഹർലാൽ നെഹ്‌റു കോളേജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർഥിനിയാണ്.

sharanya muthu
'ഇന്നത്തെ പ്രഭാതം അച്ഛന്‍ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്, നെഞ്ചേറ്റിയ ജനസഹസ്രങ്ങള്‍ക്ക് നന്ദി'; കുറിപ്പുമായി അരുണ്‍ കുമാര്‍

കഴിഞ്ഞയിടെ പണിയ്ക്കിടെ ഉണ്ടായ അപകടത്തില്‍ കാലിന് പരുക്ക് ഏറ്റതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ പരിചരണയിലാണ് ശരണ്യ ഇപ്പോള്‍. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബിരുദാനന്തര ബിരുദം നേടണമെന്നും ഒപ്പം ഇഷ്ട ജോലികളില്‍ കൂടുതല്‍ സജീവമാകണമെന്നുമാണ് ശരണ്യയുടെ ആഗ്രഹം.

Summary

She’s a mother of two, a college student chasing academic dreams and a confident driver tackling some of Kerala’s toughest roads. At just 24, Sharanya from Vazhathoppil House in Nedumkandam Minor City is inspiring everyone around her with her grit and determination.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com