

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മൽസരിക്കാൻ സീറ്റ് വാങ്ങി നൽകിയില്ലെങ്കിൽ നേതാവിന്റെ രഹസ്യബന്ധം പുറത്ത് വിടുമെന്ന് ഭീഷണി. കോഴിക്കോട്ടെ പ്രമുഖ കോൺഗ്രസ് നേതാവിനെതിരെയാണ് വനിതാ നേതാവ് ഓഡിയോ സന്ദേശം അയച്ചത്. ജില്ലയിലെ പ്രമുഖ നേതാവിന് അയച്ച ഓഡിയോ ക്ലിപ്പ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രുപ്പുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സീറ്റിന് വേണ്ടി എ-ഐ ഗ്രൂപ്പുകൾ ചേരി തിരിഞ്ഞ് പിടിവലിയിലാണ്. ഇതിനിടെയാണ് പ്രമുഖ നേതാവിന് ഭീഷണി സന്ദേശം എത്തിയത്. ഇദ്ദേഹം ഐ ഗ്രൂപ്പിൽപെട്ടയാളാണെന്നാണ് സൂചന. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയിൽ നിന്ന് ആരോപണ വിധേയനായ നേതാവ് രാജിവെക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധം കാരണമാണ് വനിതാ നേതാവിന്റെ പ്രതികരണം. സംഭവത്തിൽ അവർ ഖേദം അറിയിച്ചതായും ആരോപണവവിധേയനായ നേതാവ് പറഞ്ഞു. തർക്കങ്ങളിലും ഭീഷണികളിലും പെട്ട് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായിരിക്കുകയാണ്. അതിനിടയിലാണ് പുതിയ തലവേദനയായി ഓഡിയോ ക്ലിപ്പ് പുറത്തായത്. അതേസമയം കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയം ഏറെക്കുറെ പൂർത്തിയാക്കിക്കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates