സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സുപ്രധാന ഘടകം; ഒന്നിച്ചു നിന്നാല്‍ യുഡിഎഫിന് വിജയം ഉറപ്പ്: പി ജെ ജോസഫ്

പിണറായി വിജയന്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതില്‍ സൗജന്യ കിറ്റുകള്‍ പ്രധാന ഘടകമാണ്
P J Joseph
P J Joseph ചിത്രം : എ സനേഷ് / എക്സ്പ്രസ്
Updated on
1 min read

തൊടുപുഴ: യുഡിഎഫ് ഒന്നിച്ചു നിന്നാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറാനാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. യുഡിഎഫ് ഒരുമിച്ച് നിന്നാല്‍ വിജയിക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അത് തെളിയിച്ചു. അത് ഏതാണ്ട് ക്ലീന്‍ സ്വീപ്പ് ആയിരുന്നു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സുപ്രധാന ഘടകമാണെന്നും പി ജെ ജോസഫ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ജോസഫ്.

P J Joseph
'പിണറായി വിജയന്റെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്; പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ശ്രീനാരായണ പ്രസ്ഥാനത്തിന് യോജിക്കുന്നതല്ല'

യുഡിഎഫിന് ഒന്നിച്ചു നില്‍ക്കാന്‍ കഴിയും. അതിന്റെ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട് എന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തേക്ക് മത്സരമല്ലേയെന്ന ചോദ്യത്തിന്, അവര്‍ ഐക്യത്തോടെ നില്‍ക്കേണ്ട അനുകൂല സാഹചര്യമാണെന്ന് പി ജെ ജോസഫ് പറഞ്ഞു. എന്നാല്‍ അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ്. ഞങ്ങള്‍ യുഡിഎഫ് നേതൃത്വത്തോടാണ് സംസാരിക്കുന്നത്. യുഡിഎഫ് നേതാവ് ആരെന്ന് സംശയം വേണ്ട, അത് സമയമാകുമ്പോള്‍ ഉണ്ടാകുമെന്നും പിജെ ജോസഫ് പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതില്‍ സൗജന്യ കിറ്റുകള്‍ പ്രധാന ഘടകമാണ്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതൊന്നും നടപ്പിലാക്കിയിട്ടില്ല. ഉദാഹരണമായി 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ പരസ്യ പ്രസ്താവനകള്‍ ഒഴികെ, മറ്റൊന്നും ഉണ്ടായിട്ടില്ല. അതുപോലെ തന്നെയാണ് പട്ടയ വിതരണവും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടും നിരവധി പ്രശ്‌നങ്ങളാണുള്ളത്. പി ജെ ജോസഫ് പറഞ്ഞു.

P J Joseph
കാന്തപുരം എന്തു കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും, വർ​ഗീയതയാണെങ്കിൽ കേസെടുത്തോളൂ; വെല്ലുവിളിച്ച് വെള്ളാപ്പള്ളി

എകെ ആന്റണി, ഇ കെ നായനാര്‍, കെ കരുണാകരന്‍, വി എസ് അച്യുതാനന്ദന്‍ തുടങ്ങിയ മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ മുഖ്യമന്ത്രിക്കും അവരുടേതായ ശൈലി ഉണ്ടായിരുന്നു. ആന്റണിയും നായനാരും എന്നെ ശക്തമായി പിന്തുണച്ചു. ആന്റണിയുടെ കീഴില്‍ ഞാന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍, ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മന്ത്രിസഭ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു. ഈ വിഷയം മന്ത്രിസഭയില്‍ അവതരിപ്പിച്ച് അദ്ദേഹത്തെ പുറത്താക്കി. അതിനുശേഷം, പൊലീസ് സേനയെ മന്ത്രിമാരുടെ നിയന്ത്രണത്തിലാക്കി. ആന്റണി പൂര്‍ണ പിന്തുണയാണ് നല്‍കിയത്. നായനാരുടെ കാലത്ത്, റോഡുകള്‍ നവീകരിക്കുന്നതിന് ലോകബാങ്ക് വായ്പ നേടാന്‍ തീരുമാനിച്ച കാര്യവും പി ജെ ജോസഫ് ചൂണ്ടിക്കാട്ടി.

Summary

Kerala Congress leader P J Joseph says that if the UDF stands together, it can win the next assembly elections and come to power.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com