ഇനി ലഹരി ഉപയോഗിച്ചാല്‍ പണി പോകും, സ്വകാര്യ സ്ഥാപനങ്ങളില്‍ ഏത് നിമിഷവും പരിശോധന; 'പോഡ' പദ്ധതിയുമായി പൊലീസ്

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി
if you use drugs, you will lose your job
if you use drugs, you will lose your jobപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കേരള പൊലീസ് നടപ്പാക്കുന്ന പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്‌സ് അബ്യൂസ് എന്ന പദ്ധതി ഐടി കമ്പനികളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നവരില്‍ നിന്ന് തുടക്കത്തില്‍ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ലഹരി പരിശോധന നടത്തും. അത്തരം പരിശോധനയില്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി. മദ്യം, പുകയില ഉല്‍പ്പനങ്ങള്‍ എന്നിവയല്ലാത്ത ലഹരി മരുന്നുകളാണ് പരിശോധിക്കുന്നത്.

if you use drugs, you will lose your job
പുതുവത്സര പാര്‍ട്ടിയില്‍ ഒഴുക്കാന്‍ അഫ്ഗാന്‍ ലഹരിയും; കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സംഘങ്ങള്‍, കര്‍ശനപരിശോധന

ഐടി പാര്‍ക്കുകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗത്തിന് തടയിടാനായുള്ള ലഹരിവിരുദ്ധനയമാണ് 'പോഡ'. ജീവനക്കാരെ ഏത് നിമിഷവും പരിശോധനയ്ക്ക് വിധേയമാക്കാനും ലഹരി ഉപയോഗം കണ്ടെത്തിയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്നതാണ് നയം. രാസലഹരി ഉപയോഗിച്ചാല്‍ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താനാകും.

if you use drugs, you will lose your job
പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞു, മുഖമടിച്ച് വീണ് പരിക്കേറ്റ് യാത്രക്കാരന്‍, പൊലീസുകാരന്റെ കൈ ഒടിഞ്ഞു; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ കടന്നെന്ന് പരാതി
Summary

if you use drugs, you will lose your job, private institutions will be inspected at any time; Police launch 'Poda' project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com