സുവര്‍ണ ചകോരം 'ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റി'ന്; ഷോക്കിര്‍ ഖോലിക്കോവിന് രജത ചകോരം, 'തടവിന്' രണ്ട് പുരസ്‌കാരങ്ങള്‍

പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മലയാള ചലച്ചിത്രമായും 'തടവ്' മാറി. മലയാളത്തിലെ പുതുമുഖ സംവിധായകയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം ശ്രുതി ശരണ്യം നേടി
ഫാസിൽ‌ റസാഖ് പുരസ്കാരം സ്വീകരിക്കുന്നു
ഫാസിൽ‌ റസാഖ് പുരസ്കാരം സ്വീകരിക്കുന്നു
Updated on
1 min read

തിരുവനന്തപുരം: 28മത് കേരള രാജ്യന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാനീസ് ചിത്രം 'ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റ്' എന്ന ചിത്രത്തിനു സുവര്‍ണ ചകോരം. റ്യുസുകെ ഹമഗുചിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം 'പ്രിസണ്‍ ഇന്‍ ദി ആന്‍ഡസി'നാണ്. ഫിലിപ്പ് കാര്‍മോണയാണ് സംവിധായകന്‍.

മികച്ച സംവിധാനയകനുള്ള രജത ചകോരം ഉസ്‌ബെക്കിസ്ഥാന്‍ സംവിധായകന്‍ ഷോക്കിര്‍ ഖോലിക്കോവിനാണ്. സണ്‍ഡേ എന്ന സിനിമയ്ക്കാണ് പുരസ്‌കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ചിത്രം നേടി.  

ഫാസില്‍ റസാക്കിനാണ് മികച്ച നവാഗത മലയാളം സംവിധായകനുള്ള പുരസ്‌കാരം. 'തടവ്' എന്ന ചിത്രത്തിന്റെ മികവിനാണ് പുരസ്‌കാരം. പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മലയാള ചലച്ചിത്രമായും 'തടവ്' മാറി. 

മലയാളത്തിലെ പുതുമുഖ സംവിധായകയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം ശ്രുതി ശരണ്യം നേടി. 

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം 'ആട്ടം' എന്ന സിനിമയ്ക്ക്. ആനന്ദ് ഏകര്‍ഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഉത്തം കമാത്തിക്ക്. പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അവാര്‍ഡ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pk sreemathi
KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com