കാര്‍ഷിക സമൃദ്ധിയുടെ ഐശ്വര്യപ്പെരുമയില്‍ ഗുരുവായൂര്‍ ഇല്ലം നിറ; സാക്ഷിയായി ഭക്തസഹസ്രങ്ങള്‍

വ്യാഴാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.40 വരെയായിരുന്നു ഇല്ലംനിറ ചടങ്ങ്
Illam Nira held at Guruvayur temple
Illam Nira held at Guruvayur temple
Updated on
1 min read

തൃശൂര്‍: കാര്‍ഷിക സമൃദ്ധിയുടെ ഐശ്വര്യപ്പെരുമയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ചടങ്ങ്. ക്ഷേത്രം കൊടിമരത്തിനടുത്ത്, വലിയ ബലിക്കല്ലിന് സമീപമായിരുന്നു കതിര്‍ പൂജ. നിരവധി ഭക്തര്‍ക്ക് ചടങ്ങില്‍ നേരിട്ട് പങ്കാളിത്തം വഹിച്ചു. പൂജിച്ച കതിര്‍കറ്റകള്‍ വേഗത്തില്‍ ഭക്തര്‍ക്ക് വിതരണം ചെയ്യാനും സാധിച്ചു.

Illam Nira held at Guruvayur temple
താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം നിരോധിച്ചു

വ്യാഴാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.40 വരെയായിരുന്നു ഇല്ലംനിറ ചടങ്ങ്. പരമ്പരാഗതമായി ചടങ്ങിന് നേതൃത്വം നല്‍കുന്ന അഴീക്കല്‍, മനയം കുടുംബക്കാരും ഭക്തജനങ്ങളും കതിര്‍ക്കറ്റകള്‍ രാവിലെ കിഴക്കേ നടയിലെ ഗോപുരവാതില്‍ക്കല്‍ സമര്‍പ്പിച്ചു. കീഴ്ശാന്തിമാര്‍ കതിരുകള്‍ തലയിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രം കൊടിമരത്തിന് സമീപം എത്തിച്ചു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കവപ്ര മാറത്ത് അച്യുതന്‍ നമ്പൂതിരി കതിര്‍ പൂജ നിര്‍വ്വഹിച്ചു. ലക്ഷ്മി പൂജക്ക് ശേഷം കതിര്‍ക്കറ്റകള്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. കതിര്‍കറ്റകള്‍ പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി നല്‍കി.

Illam Nira held at Guruvayur temple
സീറോ മലബാര്‍ സഭയില്‍ നാലു പുതിയ അതിരൂപതകള്‍; സിനഡ് തീരുമാനങ്ങള്‍ക്കള്‍ക്ക് വത്തിക്കാന്റെ അംഗീകാരം

ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍, ഭരണസമിതി അംഗം സി മനോജ്, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഇല്ലം നിറയുടെ തുടര്‍ച്ചയായുള്ള തൃപ്പുത്തരി ആഘോഷം സെപ്റ്റംബര്‍ 2 ന് നടക്കും. രാവിലെ 9.16 മുതല്‍ 9.56വരെയുള്ള മുഹൂര്‍ത്തത്തിലാണ് തൃപ്പുത്തരി. പുന്നെല്ലിന്റെ അരികൊണ്ടുള്ള പുത്തരി പായസവും അപ്പവും ഗുരുവായൂരപ്പന് നേദിക്കും.

Summary

The annual Illam Nira ceremony  conducted at Guruvayur Sri Krishna Temple. traditional ritualistic fervour and unprecedented participation of devotees.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com