

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ ജീവനക്കാര്‍ സ്പാര്‍ക്ക് പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങളില്‍നിന്ന് നിയമവിരുദ്ധമായി ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും മലപ്പുറം കെടിഎം. കോളജ് അസോ. പ്രൊഫസ്സറുമായ ഡോ. പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനില്‍കുമാര്‍ കെഎം എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
കഴിഞ്ഞദിവസമാണ് കേരളത്തിലെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സന്ദേശം ലഭിച്ചത്. ഡിഎ വര്‍ധന, ശമ്പള പരിഷ്‌കരണം, വീട് വായ്പ തുടങ്ങി വിവിധ സര്‍ക്കാര്‍ നടപടികള്‍ ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശം. സര്‍ക്കാരിന്റെ സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ട്ടിട്ടുള്ള വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ആനുകൂല്യങ്ങള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. വ്യക്തികളുടെ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും അവരുടെ അനുമതി കൂടാതെ ശേഖരിച്ചാണ് പ്രചാരണം നടത്തിയതെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ വാട്സ്ആപ്പ് സന്ദേശങ്ങളയക്കുന്നത് സ്വകാര്യതാ ലംഘനമാണെന്നും വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നുണ്ടെങ്കില്‍ പാലിക്കേണ്ട വ്യക്തിഗത നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു പ്രചാരണരീതി സ്വീകരിച്ചതെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates