

തൃശൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പത്മശ്രീ ഐ എം വിജയന്റെ മകന്‍ ആരോമല്‍ തൃശൂരില്‍ വിവാഹിതനായി. വധുവായ റോമി വിക്ടോറിയ ഹെബര്‍ ഇന്‍ഡിഗോയുടെ മുന്‍ ജീവനക്കാരിയാണ്. ഈസ്റ്റ് ബംഗാള്‍ എഫ്.സി.യുടെ ഫുട്ബോള്‍ വിഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റ് തലവനാണ് ആരോമല്‍ വിജയന്‍.
മുംബൈയില്‍ നിന്ന് പ്രൊഫഷണല്‍ വിഡിയോ പെര്‍ഫോമന്‍സ് അനാലിസിസ് കോഴ്സ് പൂര്‍ത്തിയാക്കിയ ആരോമല്‍ നിലവില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയുടെ ഫുട്‌ബോള്‍ വിഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റ് തലവനായാണ് പ്രവര്‍ത്തിക്കുന്നത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടന്‍ ദിലീപും വിനായകനും അടക്കം സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തി. തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്ററിലെ നന്ദനം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates