സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ

ശനിയാഴ്ച രാവിലെ 6 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെയായിരിക്കും പണിമുടക്ക്.
Doctors will go on strike in the state tomorrow
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം ഫയല്‍
Updated on
1 min read

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഒപി സേവനവും അടിയന്തര പ്രാധാന്യമില്ലാത്ത സര്‍ജറികളും സ്തംഭിക്കും. ആര്‍സിസിയില്‍ ഒപി സേവനമുണ്ടാകില്ല. ശനിയാഴ്ച രാവിലെ 6 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെയായിരിക്കും പണിമുടക്ക്.

അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിര്‍ത്തും. അത്യാഹിത വിഭാഗങ്ങള്‍സാധാരണപോലെ പ്രവര്‍ത്തിക്കും. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂര്‍ണ്ണ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് സേവനം തുടരും.

തൊഴിലിന്റെ സ്വഭാവം കാരണം ഡോക്ടര്‍മാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നു എന്നത് ദുഃഖസത്യമാണെന്നും ഐഎംഎ പറയുന്നു. ആശുപത്രികളിലും ക്യാംപസുകളിലും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അധികാരികളാണ്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ആവശ്യങ്ങളോടുള്ള ബന്ധപ്പെട്ട അധികാരികളുടെ ഉദാസീനത യുടെയും നിസ്സംഗതയുടെയും ഫലമാണ് ശാരീരിക ആക്രമണങ്ങളും കുറ്റകൃത്യങ്ങളുമെന്നും ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊല്‍ക്കത്ത സംഭവത്തിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്ത് കോടതി നടപടികള്‍ വേഗത്തിലാക്കി കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകണം. എല്ലാ ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും പ്രത്യേക സുരക്ഷിതമേഖല ആക്കാനുള്ള തീരുമാനം ദേശീയതലത്തില്‍ ഉണ്ടാകണം. അതിനായി ദേശീയതലത്തില്‍ ശക്തമായ ആശുപത്രി സംരക്ഷണ നിയമം നിലവില്‍ വരണം. കൂടാതെ മെഡിക്കല്‍ കോളജുകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും അനുമതി ലഭിക്കാനും പ്രവര്‍ത്തിക്കാനും പഴുതടച്ചുള്ള സുരക്ഷ ഉറപ്പാക്കണം. അതിനായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നുമാണ് ആവശ്യം.

Doctors will go on strike in the state tomorrow
നൃത്താവിഷ്‌കാരം കോപ്പിയടിച്ചു, പകര്‍പ്പവകാശ ലംഘനത്തിന് മേതില്‍ ദേവികയ്ക്ക് കോടതിയുടെ നോട്ടീസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com