അമേരിക്കയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഗര്‍ഭസ്ഥശിശു മരിച്ചു

 അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
അമല്‍ റെജി, മീര
അമല്‍ റെജി, മീര
Updated on
1 min read

കോട്ടയം: അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഉഴവൂര്‍ കുന്നാംപടവില്‍ മീര (32) ആണ് ഇലിനോയ് ലൂഥറന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയ പൂര്‍ത്തിയായി. അതിനിടെ, രണ്ടു മാസം ഗര്‍ഭിണിയായിരുന്ന മീരയുടെ ഗര്‍ഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടര്‍ന്നു മരിച്ചതായും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.

മീരയെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി അമല്‍ റെജി വെടിവെച്ചെന്നാണു കേസ്. കഴിഞ്ഞ ദിവസം ഷിക്കാഗോയിലെ ഒരു പള്ളിക്കു സമീപമാണു സംഭവം. 10 തവണ വെടിയുതിര്‍ത്തതായി തെളിഞ്ഞിട്ടുണ്ട്.

മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്. തൊട്ടടുത്തു നിന്നാണ് അമല്‍ വെടിയുതിര്‍ത്തത്. അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികള്‍ക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് മീരയും ഭര്‍ത്താവും അമേരിക്കയിലേക്കു പോയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com