എല്‍ഡിഎഫ് അംഗം വിട്ടുനിന്നു; കോഴിക്കോട് കോര്‍പ്പറേഷനില്‍ ചരിത്രം കുറിച്ച് ബിജെപി

എല്‍ഡിഎഫ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെത്തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് ഈ വിജയം കൈവന്നത്.
vineetha sajeevan
വിനീത സജീവന്‍
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സുപ്രധാന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ബിജെപി സ്വന്തമാക്കി. കോര്‍പ്പറേഷനിലെ നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപിയുടെ വിനീത സജീവന്‍ തെരഞ്ഞെടുക്കപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് വിനീത സജീവന്‍.

vineetha sajeevan
'രാഹുലിന്റെ പീഡനത്തിനിരയായ അതിജീവിതമാര്‍ ഇനിയുമുണ്ട്'; റിനിയെ ചോദ്യം ചെയ്യണം, മുഖ്യമന്ത്രിക്ക് പരാതി

എല്‍ഡിഎഫ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെത്തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് ഈ വിജയം കൈവന്നത്. നികുതികാര്യ സ്ഥിരം സമിതിയില്‍ ബിജെപിക്ക് നാല് അംഗങ്ങളും യുഡിഎഫിന് നാല് അംഗങ്ങളും എല്‍ഡിഎഫിന് ഒരു അംഗവുമാണ് ഉള്ളത്. വോട്ടെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫ് അംഗം വിട്ടുനിന്നു. ഇതോടെ ബിജെപി - യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ വോട്ടുകള്‍ തുല്യമായി. തുടര്‍ന്നാണ് വിജയിയെ നിശ്ചയിക്കാന്‍ നറുക്കെടുപ്പ് നടത്തിയത്. നറുക്ക് ബിജെപിയുടെ വിനീത സജീവന് അനുകൂലമാകുകയായിരുന്നു.

Summary

"In a historic first, the BJP has won the Tax Appeal Standing Committee Chairperson post in the Kozhikode Corporation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com