ഇടുക്കിയില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; പുഴ കയ്യേറി നിര്‍മ്മിച്ച 56 കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചു തുടങ്ങി

പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി നിര്‍മ്മിച്ച ചില കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചു തുടങ്ങി
Idukki Owners start demolishing 56 buildings
പുഴ കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചു തുടങ്ങിയപ്പോൾ
Updated on
1 min read

തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി നിര്‍മ്മിച്ച ചില കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചു തുടങ്ങി. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതില്‍ 56 കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചുനീക്കും. ബാക്കിയുള്ളവ റവന്യു വകുപ്പ് പൊളിച്ചു നീക്കും. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശാന്തന്‍പാറ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2024ല്‍ മൂന്ന് ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ 56 കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

ഇതിനെതിരെ ഉടമകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ഏറ്റെടുത്ത കെട്ടിടങ്ങളില്‍ കഴിഞ്ഞിരുന്ന 29 കുടുംബങ്ങളോട് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കിയതാണ്. ഇത് അവഗണിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഒഴിയണമെന്ന് കാണിച്ച് കഴിഞ്ഞദിവസം വീണ്ടും നോട്ടീസ് നല്‍കി. ഇതും അവഗണിച്ചതോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിച്ചത്.

Summary

in Idukki Owners start demolishing 56 buildings built encroaching on river

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

PM Modi commissions three indigenous warships into Navy
Block Panchayat member injured after being hit with a wire rod
huge rock fell on top of a KSRTC bus running in Idukki
Pooppara eviction refers to the forced removal of families
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com