കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ സഹതടവുകാരന്റെ കാല്‍ കമ്പിപ്പാര കൊണ്ട് അടിച്ചു തകര്‍ത്തു, ആശുപത്രിയില്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ആക്രമണത്തില്‍ സഹതടവുകാരന് പരിക്കേറ്റു.
Kannur Central Jail
Kannur Central Jailfile
Edited By:
Updated on: 
1 min read

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ആക്രമണത്തില്‍ സഹതടവുകാരന് പരിക്കേറ്റു. കമ്പി പാരകൊണ്ട് അടിയേറ്റ് ബ്ലോക്കിലെ എട്ടാം നമ്പര്‍ മുറിയിലെ തടവുകാരനായ എം പി വിനോദനാണ് (42) പരിക്കേറ്റത്. അബ്ദുല്‍ ജബ്ബാര്‍, അര്‍ഷാദ് എന്നീ തടവുകാരാണ് ആക്രമിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 10.30 നാണ് സംഭവം. വിനോദിന്റെ കാലിന്റെ എല്ലുകള്‍ പൊട്ടുകയും മുട്ടിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു പേര്‍ ചേര്‍ന്ന് സഹതടവുകാരനെ ആക്രമിക്കുകയായിരുന്നു.

ഇരുവര്‍ക്കുമെതിരെ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. തടവുകാരെ കൊണ്ടു നിറഞ്ഞു കവിഞ്ഞ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പാ കേസിലെ പ്രതികള്‍ തമ്മില്‍ ജയിലില്‍ ഏറ്റുമുട്ടുന്നത് പതിവ് സംഭവമാണ്.

Kannur Central Jail
'ഓരോ ക്ഷേത്രത്തിനും ഓരോ ആചാരം, ആറ്റുകാലമ്മയെ തൊട്ടുകളിക്കുമ്പോള്‍ ആലോചിക്കണം'; സിപിഎം ജില്ലാ സെക്രട്ടറി
Kannur Central Jail
ശബരിമല വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച; വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് ബുക്കിങ്
Summary

In Kannur Central Jail, inmates attacked fellow prisoner, victim has been hospitalized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER