വായ്പ പോലും കിട്ടാത്ത സ്ഥിതി, അന്തര്‍ സംസ്ഥാന സര്‍വീസ് ഉള്‍പ്പെടെ റദ്ദാക്കും; കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
കെബി ഗണേഷ് കുമാര്‍ എംഎല്‍എ/ ഫയല്‍ ചിത്രം
കെബി ഗണേഷ് കുമാര്‍ എംഎല്‍എ/ ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വായ്പ പോലും കിട്ടാത്ത സ്ഥിതിയാണ്.സമ്പൂര്‍ണ ചെലവ് ചുരുക്കല്‍ നടപ്പാക്കും. കെഎസ്ആര്‍ടിസിയില്‍ ശമ്പളം സമയബന്ധിതമായി കൊടുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ലാഭമല്ലാത്ത റൂട്ടുകള്‍ റദ്ദാക്കും. കെഎസ്ആര്‍ടിസിക്ക് ഒരു ലോണ്‍ പോലും കിട്ടുന്നില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ സമ്പൂര്‍ണ ചെലവ് ചുരുക്കിയേ തീരൂ. സിറ്റിയില്‍ മാത്രം ഒരു ദിവസം 86000 രൂപയുടെ ഡീസല്‍ ലാഭിക്കാന്‍ കഴിയുന്നുണ്ട്. സര്‍വ്വീസുകളെ ബാധിക്കാതെയാണ് അനാവശ്യ ഓട്ടങ്ങള്‍ റദ്ദാക്കിയത്. ശമ്പള - പെന്‍ഷന്‍ കാര്യത്തില്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിനും ശമ്പളത്തിനുമുള്ള വരുമാനമില്ലാത്ത ബസുകളുണ്ട്. അന്തര്‍ സംസ്ഥാന സര്‍വ്വീസ് ഉള്‍പ്പെടെ റദ്ദാക്കും. അതേസമയം, ഇലക്ട്രിക് ബസിനെ കുറിച്ചുള്ള ചോദ്യത്തിന് അനാവശ്യ ചോദ്യം ചോദിച്ച് തന്നെ വലയില്‍ ചാടിക്കാന്‍ നോക്കണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി. കെഎസ്ആര്‍ടിസി എംഡി മാറുന്നുവെന്ന കാര്യം അറിയില്ലെന്നും തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കെബി ഗണേഷ് കുമാര്‍ എംഎല്‍എ/ ഫയല്‍ ചിത്രം
പാട്ടില്‍ ക്ലീഷേ പ്രയോഗങ്ങള്‍, കമ്മിറ്റി അംഗീകരിച്ചില്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ്; സച്ചിദാനന്ദന്‍ മലയാളിയല്ലെന്ന് ശ്രീകുമാരന്‍ തമ്പി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 KB Ganesh kumar mocks VD Satheesan
Minister KB Ganesh Kumar
Pinarayi Vijayan, KB Ganesh Kumar
today top five news
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com