

മൂന്നാര്‍: മറയൂര്‍-മൂന്നാര്‍ റോഡില്‍ തേയിലത്തോട്ടങ്ങള്‍ക്കിടയില്‍ മനംകവരുന്ന കാഴ്ചയായി പൂത്തുലഞ്ഞു നില്‍ക്കുന്ന ജക്രാന്ത മരങ്ങള്‍. മറയൂരിനും മൂന്നാറിനും ഇടയില്‍ സമുദ്രനിരപ്പില്‍നിന്ന് 8000 അടി ഉയരത്തിലുള്ള പാറക്കെട്ടിന്റെ താഴ്ഭാഗത്തുള്ള വാഗവരൈയിലാണ് മരങ്ങള്‍ കൂടുതലും പൂവിട്ടിരിക്കുന്നത്.
തേയിലത്തോട്ടങ്ങള്‍ക്കിടയിലും പാതയോരങ്ങളിലും ഇലകള്‍ പൂര്‍ണമായും കൊഴിഞ്ഞ ഉയരം കൂടിയ മരച്ചിലകള്‍ നിറയെ നീലനിറത്തിലുള്ള പൂക്കളുമായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ക്ക് 'നിറഞ്ഞ നാട്' എന്ന അര്‍ഥം ഉള്‍ക്കൊണ്ടാണ് വാഗവരൈ എന്ന പ്രാദേശികനാമം ഉണ്ടായതെന്നു തോട്ടം തൊഴിലാളികള്‍ പറയുന്നു.
നീലവാക എന്നു പ്രാദേശികമായി അറിയപ്പെടുന്ന ജക്രാന്ത വിദേശ വൃക്ഷമാണ്. തെക്കേ അമേരിക്കയില്‍ നിന്ന് വന്ന വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം 'ജെക്കറാന്ത മിമിസിഫോളിയ' എന്നാണ്. തേയിലത്തോട്ടങ്ങളിലെ കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്യരാണു പാതയോരങ്ങളിലും ബംഗ്ലാവുകളുടെ സമീപത്തും ഇവ വച്ചുപിടിപ്പിച്ചത്. തോട്ടങ്ങളുടെ സൗന്ദര്യ വല്‍കരണത്തിനായാണു വിദേശികള്‍ പാതയോരങ്ങളില്‍ ഇവ വച്ചുപിടിപ്പിച്ചതെന്നാണു പറയപ്പെടുന്നത്. 50 അടിയിലേറെ ഉയരത്തില്‍ വളരുന്ന വൃക്ഷം വിദേശരാജ്യങ്ങളില്‍ അലങ്കാര വൃക്ഷമായാണ് ഉപയോഗിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates