കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ഗാന്ധി നഗറിലെ വീട്ടില്‍ ആറ് മണിക്കൂറോളം പരിശോധന നടത്തി പൊലീസ്. കേസില്‍ നിര്‍ണായകമായ സ്വര്‍ണ പണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു. കൊല ചെയ്യപ്പെട്ട രണ്ട് സ്ത്രീകളെയും പ്രലോഭിപ്പിച്ച് ഇലന്തൂരിലെത്തിച്ച സ്‌കോര്‍പ്പിയോ കാര്‍ ഷാഫിയുടെ മരുമകന്റെ പേരിലുള്ളതാണെന്നും തിരിച്ചറിഞ്ഞു.
ഇന്ന് രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാലരയ്ക്കാണ് അവസാനിച്ചത്. കൊലപാതകവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവ് ശേഖരണത്തിനാണ് പൊലീസ് ഷാഫിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടിലെ പരിശോധനയ്ക്ക് പിന്നാലെ ഷാഫി ജോലി ചെയ്തിരുന്ന എറണാകുളം ഷേണായീസിലുള്ള ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.
മൂന്ന് പ്രതികളെയും പൊലീസ് ക്ലബില്‍ ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ശ്രീദേവി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഷാഫി ഭഗവല്‍ സിങുമായി അടുപ്പം തുടങ്ങിയത്. അതിനാല്‍ ഇതേ രീതിയില്‍ മറ്റെവിടെയെങ്കിലും സമാനമായ കൃത്യം നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates