ദുരന്തഭൂമിയായി വയനാട്, മരണസംഖ്യ നൂറ് കടന്നു, വിദ്യാലയങ്ങൾക്ക് അവധി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു
WAYANAD LANDSLIDE
ദുരന്തഭൂമിയായി വയനാട്പിടിഐ

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. നിലവില്‍ മുണ്ടക്കൈയില്‍ കുടുങ്ങിയവരായി കണ്ടെത്തിയ പരമാവധി ആളുകളെയും റോപ്, സൈന്യം നിര്‍മ്മിച്ച താത്കാലിക പാലം എന്നിവ വഴി സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും മറ്റുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് മുണ്ടക്കൈയിലെ ഉള്‍പ്രദേശത്തെ ദുരന്തബാധിത മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ തകര്‍ന്ന വീടുകളിലും മറ്റും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. എന്നാല്‍ രാത്രിയായത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. അഞ്ചു പ്രധാനപ്പെട്ട വാർത്തകൾ ചുവടെ:

1. ദുരന്തഭൂമിയായി വയനാട്, രക്ഷാദൗത്യം മുണ്ടക്കൈയുടെ ഉള്‍പ്രദേശത്തേയ്ക്ക്; മരണസംഖ്യ 100 കടന്നു- വീഡിയോ

WAYANAD LANDSLIDE
ദുരന്ത ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനംപിടിഐ

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. നിലവില്‍ മുണ്ടക്കൈയില്‍ കുടുങ്ങിയവരായി കണ്ടെത്തിയ പരമാവധി ആളുകളെയും റോപ്, സൈന്യം നിര്‍മ്മിച്ച താത്കാലിക പാലം എന്നിവ വഴി സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും മറ്റുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് മുണ്ടക്കൈയിലെ ഉള്‍പ്രദേശത്തെ ദുരന്തബാധിത മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ തകര്‍ന്ന വീടുകളിലും മറ്റും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. എന്നാല്‍ രാത്രിയായത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്.

2. ഒന്‍പത് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

rain alert
റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് നാളെ അവധിപ്രതീകാത്മക ചിത്രം

3. മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണരുത്, സെല്‍ഫിയും വേണ്ട, നദികളില്‍ ജലനിരപ്പ് ഉയരും; പൊലീസിന്റെ മുന്നറിയിപ്പ്

rain alert
മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണരുത്പ്രതീകാത്മക ചിത്രം

കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണമെന്ന് കേരള പൊലീസ്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

4. പെയ്തത് 572 മില്ലിമീറ്റര്‍ മഴ, ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തം; മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് മുഖ്യമന്ത്രി

chief minister pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍സക്രീൻഷോട്ട്

5. ഇതു വെറു നമ്പറല്ല; ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത മെഡല്‍ നേടിയ അഞ്ച് താരങ്ങള്‍

Michael Phelps
മൈക്കല്‍ ഫെല്‍പ്‌സ്ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com