'ബിജെപിയില്‍ ചേര്‍ന്നത് അറിഞ്ഞത് ചാനലിലൂടെ'; ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് ഇഞ്ചക്കാട് ബാലചന്ദ്രന്‍

വ്യക്തിയായാലും സംഘടന ആയാലും അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങളോട് ചേരും. മോശം കാര്യങ്ങള്‍ തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം കുറിച്ചു
Inchakad Balachandran
ഇഞ്ചക്കാട് ബാലചന്ദ്രന്‍
Updated on
2 min read

കൊല്ലം: ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍. താന്‍ ബിജെപിയില്‍ ചേര്‍ന്നത് വാത്താചാനലിലൂടെയാണ് അറിഞ്ഞതെന്നും എറെ നാളായി താന്‍ സ്വാതന്ത്രനാണെന്നും ഏതു വ്യക്തിയോടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.

വ്യക്തിയായാലും സംഘടന ആയാലും അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങളോട് ചേരും. മോശം കാര്യങ്ങള്‍ തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം കുറിച്ചു. 'ഏതാനും ദിവസം മുമ്പ് ബി ജെ പി ജില്ലാ പ്രസിഡന്റ് രാജി എന്നെ കണ്ട് സിനിമാ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ വിഭാഗം ആരംഭിക്കുന്നെന്നും ഞാന്‍ അതിനൊപ്പം വേണമെന്നും പറഞ്ഞു. വരാമല്ലോ എന്നും പറഞ്ഞു. അപ്പോഴും പറഞ്ഞു രാഷ്ട്രീയ പ്രവര്‍ത്തനം ആഗ്രഹിക്കല്ലേ എന്ന്. ഒരു പദവിയും ആഗ്രഹിക്കാത്ത എന്നെ കള്‍ച്ചറല്‍ സെല്‍ കണ്‍വീനറാക്കിയെന്ന്. ഞാന്‍ വാര്‍ത്ത ചാനലിലൂടെ ആണ് അറിഞ്ഞത്. ഈ ഏഴുപത്തി രണ്ടാം വയസ്സില്‍ തനിക്ക് വിവാദങ്ങള്‍ സഹിക്കാന്‍ താല്പര്യമില്ലെന്നും അദ്ദേഹം കുറിച്ചു.

Inchakad Balachandran
'മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒരു കുഴപ്പവുമില്ല'; ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അതോറിറ്റി

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ നിലപാടുകളില്‍ മാറ്റമില്ല. എറെ നാളായി ഞാന്‍ സ്വാതന്ത്രനാണ്. ഏതു വ്യക്തിയിടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ല. വ്യക്തിയായാലും സംഘടന ആയാലും അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങളോട് ചേരും. മോശം കാര്യങ്ങള്‍ എനിക്ക് താല്പര്യമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. കലാസാസ്‌കാരിക പ്രസ്ഥാനങ്ങളോട് ചേരും. കഴിഞ്ഞ മാസം സംസ്‌കാര സാഹിതിയില്‍ അംഗമായി. ഡി. ആര്‍ മഹേഷിന്റെ നേതൃത്വത്തില്‍ കുറെ നല്ലകാര്യങ്ങള്‍ ചെയ്യുന്നതിനാലാണ്. അവരോടൊപ്പം ഇനിയും ഉണ്ടാകും. അവരില്‍ ചിലര്‍ ഞാന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നെന്നു പോസ്റ്റിട്ടു. അവരുടെ ആഗ്രഹമല്ലേ ഞാന്‍ പ്രതിഷേധിച്ചില്ല. ഏതാനും ദിവസം മുമ്പ് ബി ജെ പി ജില്ലാ പ്രസിഡന്റ് രാജി എന്നെ കണ്ട് സിനിമാ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ വിഭാഗം ആരംഭിക്കുന്നെന്നും ഞാന്‍ അതിനൊപ്പം വേണമെന്നും പറഞ്ഞു. വരാമല്ലോ എന്നും പറഞ്ഞു. അപ്പോഴും പറഞ്ഞു രാഷ്ട്രീയ പ്രവര്‍ത്തനം ആഗ്രഹിക്കല്ലേ എന്ന്. ഒരു പദവിയും ആഗ്രഹിക്കാത്ത എന്നെ കള്‍ച്ചറല്‍ സെല്‍ കണ്‍വീനറാക്കിയെന്ന്. ഞാന്‍ വാര്‍ത്ത ചാനലിലൂടെ ആണ് അറിഞ്ഞത്. ബി ജെ. പി യില്‍ ചേര്‍ന്നെന്നും ഈ ഏഴുപത്തി രണ്ടാം വയസ്സില്‍ എനിക്ക് വിവാദങ്ങള്‍ സഹിക്കാന്‍ താല്പര്യമില്ല വെറുപ്പും ഭയവും ഇല്ലാത്ത ഒരു ലോകക്രമം അറിവിലൂടെയും ഡിനേഹത്തിലൂടെയും സാധ്യമാണെന്നും അത് ലക്ഷ്യമിടുന്ന ചില സാംസ്‌കാരിക പരിപാടി പ്ലാനുണ്ടെന്നും ഞാന്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളോട് സംസാരിച്ചിട്ടുണ്ട് ശ്രീ എം എ ബേബി ചിറ്റയം ഗോപകുമാര്‍ സി ആര്‍ മഹേഷ് പികെ ഉസ്മാന്‍ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരോട് കുമ്മനം രാജശേഖരന്‍ രാജീവ് ചന്ദ്ര ശേഖര്‍ എന്നിവരോട് അവ വിശദമാക്കിയിട്ടുണ്ട് കക്ഷിക്കും വ്യക്തിക്കും അപ്പുറം പൊതു മനുഷ്യരുടെ നന്മനിറഞ്ഞ ലോകം ആശിക്കുന്നു. കവിതയും സിനിമയും പാട്ടുമായി ഇനിയും ഞാന്‍ ഇവിടെയുണ്ട്

Inchakad Balachandran
ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു; എക്‌സൈസ് ജീവനക്കാരന് സസ്പെന്‍ഷന്‍
Summary

Inchakad Balachandran says he is not a member of any political party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com