രാഷ്ട്രപതിക്കെതിരെ അസഭ്യ കമന്റ്: സിഐടിയു തൊഴിലാളിക്കെതിരെ കേസ്

ഭാരതത്തില്‍ സ്വന്തമായി പോസ്റ്റല്‍ പിന്‍കോഡുള്ള രണ്ടു സുപ്രധാന ശക്തികള്‍ തമ്മില്‍ കണ്ടുമുട്ടുന്നു എന്ന് തുടങ്ങുന്ന സനാതന ധര്‍മ ദേവസ്വം ട്രസ്റ്റിന്റെ പോസ്റ്റ് റീഷെയര്‍ ചെയ്യുകയായിരുന്നു സന്തോഷ് കുമാരന്‍ ഉണ്ണിത്താന്‍
President Droupadi Murmu
ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു FILE
Updated on
1 min read

പത്തനംതിട്ട: രാഷട്രപതി ദ്രൗപദി മുര്‍മുവിന് എതിരായ അസഭ്യ കമന്റില്‍ സിഐടിയു തൊഴിലാളിക്കെതിരെ കേസ്. ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ വന്ന ചിത്രത്തിനും വിവരണത്തിനും സഭ്യമല്ലാത്ത ഭാഷയില്‍ പ്രതികരണം നടത്തിയതിനാണ് കുന്നിട ചാമക്കാല പുത്തന്‍വീട്ടില്‍ അനില്‍കുമാറിന് (42) എതിരെ പൊലീസ് കേസെടുത്തത്.

President Droupadi Murmu
'മാധ്യമപ്രവർത്തകരേ, മാരാർജി ഭവന് മുന്നിൽ നിന്ന് പിരിഞ്ഞുപോകൂ, ഞങ്ങളുടെ മുതലാൾജി പാവമാണ്': സന്ദീപ് വാര്യർ

ഭാരതത്തില്‍ സ്വന്തമായി പോസ്റ്റല്‍ പിന്‍കോഡുള്ള രണ്ടു സുപ്രധാന ശക്തികള്‍ തമ്മില്‍ കണ്ടുമുട്ടുന്നു എന്ന് തുടങ്ങുന്ന സനാതന ധര്‍മ ദേവസ്വം ട്രസ്റ്റിന്റെ പോസ്റ്റ് റീഷെയര്‍ ചെയ്യുകയായിരുന്നു സന്തോഷ് കുമാരന്‍ ഉണ്ണിത്താന്‍. ഈ പോസ്റ്റിന്റെ അടിയിലാണ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ആര്‍എസ്എസ് മണ്ഡലം ഭാരവാഹി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

Summary

Indecent Comment on President Draupadi Murmu: Presidential controversy leads to case against CITU worker.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com