'മാധ്യമപ്രവർത്തകരേ, മാരാർജി ഭവന് മുന്നിൽ നിന്ന് പിരിഞ്ഞുപോകൂ, ഞങ്ങളുടെ മുതലാൾജി പാവമാണ്': സന്ദീപ് വാര്യർ

വിഷയം ചര്‍ച്ചയായതിന് പിന്നാലെ തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. മാരാര്‍ജി ഭവന് മുന്നില്‍ കാത്ത് നിന്ന മാധ്യമങ്ങള്‍ 'മുതലാള്‍ജി'യെ വെറുതെ വിടണമെന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം.
Sandeep Varier again against Rajeev chandrasekhar over karnataka scam
Sandeep Varier, Rajeev chandrasekharfacebook
Updated on
1 min read

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കുംഭകോണ പരാതി ഉയര്‍ന്നതിന് പിന്നാലെ ട്രോളി കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. സംഭവം പുറത്തുവന്നതിന് പിന്നാലെ ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ച് സന്ദീപ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഫെയ്‌സ്ബുക്കിലൂടെ തന്നെ രാജീവ് ചന്ദ്രശേഖറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യര്‍.

Sandeep Varier again against Rajeev chandrasekhar over karnataka scam
'ആ വലിയ നുണയുടെ പ്രചാരകരായി മാറും', മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവര്‍ക്ക് തുറന്ന കത്തുമായി ആശമാര്‍

വിഷയം ചര്‍ച്ചയായതിന് പിന്നാലെ തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. മാരാര്‍ജി ഭവന് മുന്നില്‍ കാത്ത് നിന്ന മാധ്യമങ്ങള്‍ 'മുതലാള്‍ജി'യെ വെറുതെ വിടണമെന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. 'പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരെ, നിങ്ങള്‍ക്ക് കണ്ണില്‍ ചോരയില്ലേ? നിങ്ങള്‍ മാരാര്‍ജി ഭവന്റെ പുറത്ത് കാത്തുനില്‍ക്കുന്നത് കാരണം മുതലാള്‍ജിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. മീഡിയ കോര്‍ഡിനേറ്റര്‍ വിളിച്ച് കാലുപിടിച്ച് കെഞ്ചിയിട്ടും നിങ്ങള്‍ പിരിഞ്ഞു പോകാത്തത് കഷ്ടമാണ്. പ്ലീസ് പിരിഞ്ഞുപോകൂ. ഞങ്ങളുടെ മുതലാള്‍ജി പാവമാണ്', സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രാജീവ് ചന്ദ്രശേഖറിനെതിരായ പരാതിയുടെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ 'മുതലാളി മാരാര്‍ജി ഭവന്‍ വിറ്റ് ഒരു പോക്ക് പോകും' എന്നായിരുന്നു സന്ദീപ് വാര്യര്‍ പ്രതികരിച്ചത്.

Sandeep Varier again against Rajeev chandrasekhar over karnataka scam
ഡേറ്റിങ് ആപ്പിലൂടെ പരിചയം, വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു

ഡല്‍ഹി ഹൈക്കോടതി അഭിഭാഷകനായ കെ എന്‍ ജഗദേഷ് കുമാറാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന് പുറമേ ഭാര്യ അഞ്ജലി ചന്ദ്രശേഖര്‍, ഭാര്യാ പിതാവ് അജിത് ഗോപാല്‍ നമ്പ്യാര്‍ക്കുമെതിരെയാണ് പരാതി. ബിസിനസിനും ഫാക്ടറികള്‍ക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ്)യില്‍ നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് പരാതി. 1994ല്‍രാജീവ് ചന്ദ്രശേഖരിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ക്ക് വലിയ തുകയ്ക്ക് വിറ്റെന്ന ആരോപണമാണ് പരാതിക്കാരന്‍ ഉന്നയിച്ചത്.

Summary

Sandeep Varier again against Rajeev chandrasekhar over karnataka scam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com