കനേഡിയൻ സർക്കാരിന്റെ പക്കൽ ആറ് ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ തെളിവുണ്ട്, ബൈജു ചട്ടങ്ങൾ ലംഘിച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളായിരിക്കേ, ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
Trudeau on Nijjar killing
ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളായിരിക്കേ, ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പൊതു സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്ന് ട്രൂഡോ ആരോപിച്ചു. ദക്ഷിണേഷ്യന്‍ കാനഡക്കാരെ ലക്ഷ്യമിട്ടുള്ള രഹസ്യപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരുടെ പങ്ക് സംബന്ധിച്ച് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ കൈവശം തെളിവുണ്ടെന്നും ട്രൂഡോ വ്യക്തമാക്കി. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. 'എന്നെ വ്യക്തിപരമായി ആക്രമിച്ചു', കനേഡിയന്‍ സര്‍ക്കാരിന്റെ പക്കല്‍ ആറ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുണ്ട്; ആരോപണം ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ

Trudeau on Nijjar killing
ജസ്റ്റിന്‍ ട്രൂഡോഫയൽ

2. ബൈജു ചട്ടങ്ങള്‍ ലംഘിച്ചു; ഓടിച്ച കാര്‍ ഹരിയാനയിലേത്, എന്‍ഒസി ഇല്ല, റോഡ് നികുതി അടച്ചിട്ടില്ല

Actor Baiju
ബൈജു

കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച വാഹനാപകടത്തില്‍ നടന്‍ ബൈജുവിന്റെ കാര്‍ ഓടുന്നത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. പരിവാഹന്‍ വെബ്‌സൈറ്റ് അനുസരിച്ച് കാറിന്റെ ആര്‍സി രേഖയില്‍ കാണിച്ചിരിക്കുന്ന ബൈജുവിന്റെ വിലാസം ഹരിയാനയിലേതാണ്. ഗുരുഗ്രാമിലെ സെക്ടര്‍ 49ലെ താമസക്കാരനാണ് എന്നാണ് വിലാസത്തില്‍ പറയുന്നത്. ഹരിയാനയിലെ കാര്‍ കേരളത്തില്‍ ഓടിക്കാന്‍ ഹരിയാന വാഹനവകുപ്പിന്റെ എന്‍ഒസി വേണം. വാഹനം എത്തിച്ച് 30 ദിവസത്തില്‍ ഹാജരാകേണ്ട എന്‍ഒസി ഇതുവരെ നല്‍കിയിട്ടില്ലെന്നും കേരളത്തില്‍ എത്തിച്ചാല്‍ അടയ്‌ക്കേണ്ട റോഡ് നികുതി അടച്ചിട്ടില്ലെന്നുമാണ് വിവരം.

3. വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു, ജാമ്യം

car-accident-case Srinath Bhasi arrested, bailed
ശ്രീനാഥ് ഭാസി /ഇൻസ്റ്റ​ഗ്രാം

4. ലൈംഗിക അതിക്രമ കേസ്: ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

Sexual assault case: Actor Jayasuriya will appear at the police station today
ജയസൂര്യഫെയ്സ്ബുക്ക്

5. കേരള തീരത്ത് റെഡ് അലര്‍ട്ട്; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

kerala rain alert today
ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com