കേരളം വികസിപ്പിച്ച വിത്തുകൾ ബഹിരാകാശത്ത് മുളയ്ക്കുമോ? ശുഭാംശു ശുക്ലയുടെ ബഹിരാകാശ പരീക്ഷണത്തിൽ അറിയാം കൂടുതൽ കാര്യങ്ങൾ

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി) യുടെ ആശയമാണ് ഈ പരീക്ഷണം. കേരള കാർഷിക സർവകലാശാല (കെഎയു) അതിന്റെ വിവിധ കേന്ദ്രങ്ങളിലാണ് ഈ വിത്തുകൾ.വികസിപ്പിച്ചെടുത്തത്.
Indian astronaut Shubnanshu to experiment with Kerala-developed seeds in space
Indian astronaut Shubnanshu Shukla to experiment with Kerala-developed seeds in space- Prof KG Sreejalekshmi of IIST with the KAU developed seeds.jpgThe News Indian Express
Updated on
2 min read

ബുധനാഴ്ച ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ‌എസ്‌എസ്) യാത്രയിൽ , കേരളത്തിൽ വികസിപ്പിച്ചെടുത്ത ആറ് ഇനം വിത്തുകളും കൂടെ കൊണ്ടുപോയി. ബഹിരാകാശത്ത് വിവിധ പരീക്ഷണങ്ങൾ നടത്തുന്നതിനായായാണ് വിവിധ ഇനം വിളകളുടെ നാലായിരം വിത്തുകൾ കൂടെ കൊണ്ടുപോയത്.

വിത്തുകളിൽ നടത്തുന്ന പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം ഗുരുത്വാകർഷണം ഇല്ലാത്ത (മൈക്രോ ഗ്രാവിറ്റി) ഇടങ്ങളിൽ ഭക്ഷ്യവിളകളുടെ വിത്തു മുളയ്ക്കൽ, വളർച്ച, നിലനിൽപ്പ് എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പരിശോധിക്കുക എന്നതാണ്. ഐ എസ് എസിലെ സാഹചര്യങ്ങൾ പരിമിതമായതിനാൽ, നിയന്ത്രിത പരിതസ്ഥിതികളിൽ വിളകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഘടകങ്ങളെ പരീക്ഷണത്തിൽ തിരിച്ചറിയാൻ കഴിയും.

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി) യുടെ ആശയമാണ് ഈ പരീക്ഷണം. കേരള കാർഷിക സർവകലാശാല (കെഎയു) അതിന്റെ വിവിധ കേന്ദ്രങ്ങളിലാണ് ഈ വിത്തുകൾ.വികസിപ്പിച്ചെടുത്തത്. സാങ്കേതിക വശങ്ങളുടെ സഹകരണവുമായി ബന്ധപ്പെട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ഈ പദ്ധതിയിൽ പങ്കാളികളായിട്ടുണ്ട്.

Indian astronaut Shubnanshu to experiment with Kerala-developed seeds in space
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയില്‍ പ്രമേഹ പഠനവും, ഭൂമിയിലിരുന്ന് നേതൃത്വം നല്‍കുന്നത് മലയാളി

ബഹിരാകാശ പരീക്ഷണത്തിനായി തെരഞ്ഞെടുത്ത വിത്തുകളിൽ ഉയർന്ന വിളവ് നൽകുന്ന പ്രാദേശികമായി വികസിപ്പിച്ചെടുത്ത വിള ഇനങ്ങൾ ഉൾപ്പെടുന്നു. ജ്യോതി, ഉമ (നെല്ല്), കനകമണി (പയർ), തിലകത്തറ (എള്ള്), സൂര്യ (വഴുതന), വെള്ളായണി വിജയ് (തക്കാളി) എന്നിവയാണ് അതിൽ ഉൾപ്പെടുന്നു.

"വിത്തുകളുടെ വളർച്ച ഉറപ്പാക്കുന്നതിനും ആ ദിവസങ്ങളിൽ സംഭവിക്കുന്ന സൂക്ഷ്മ മാറ്റങ്ങൾ രേഖപ്പെടുത്തുന്നതിനും സങ്കീർണ്ണമായ സംവിധാനങ്ങളുടെ സഹായം ആവശ്യമാണ്. പരീക്ഷണത്തിനായി ശുഭാംശു ശുക്ല വിത്ത് ചേമ്പർ തുറക്കേണ്ടതില്ല, പക്ഷേ,ശാസ്ത്രീയ ഗവേഷണത്തിനും പര്യവേഷണത്തിനുമായി ദൃശ്യ വിവരങ്ങൾ പകർത്താനും വിശകലനം ചെയ്യാനും രേഖപ്പെടുത്താനും ഇമേജിംഗ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചിത്രങ്ങൾ പകർത്തുന്നതിലും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളും ( വിഷ്വൽ ഇൻസ്പെക്ഷൻ) നടത്തുന്നതിലും അദ്ദേഹം പങ്കാളിയാകും," പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഐഐഎസ്ടിയിലെ പ്രൊഫസർ കെ ജി ശ്രീജാലക്ഷ്മി ന്യൂ ഇന്ത്യൻ എക്സപ്രസ്സിനോട് പറഞ്ഞു.

Indian astronaut Shubnanshu to experiment with Kerala-developed seeds in space
ശുഭാംശു ശുക്ല ഇന്ന് ബഹിരാകാശത്തേയ്ക്ക് കുതിക്കും; ആക്‌സിയം 4 ദൗത്യം ഇന്ന്

സിമുലേറ്റഡ് മൈക്രോ-ഗ്രാവിറ്റി പരിതസ്ഥിതിയിൽ ഐഐഎസ്ടിയുടെ ബഹിരാകാശ ജീവശാസ്ത്ര വിഭാഗം നടത്തിയ മുൻ പരീക്ഷണങ്ങളുടെ കണ്ടെത്തലുകൾ സാധൂകരിക്കുന്നതിനായാണ് ഈ വിത്തുകൾ ബഹിരാകാശത്തേക്ക് അയച്ചത്. "പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് അതിജീവിക്കാൻ കഴിയുന്ന, കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകളുടെ വികസനത്തിന് ഈ കണ്ടെത്തലുകൾ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ശ്രീജാലക്ഷ്മി പറഞ്ഞു.

ആറ് ഇനങ്ങളിലായി ഏകദേശം 4,000 വിത്തുകൾ ബഹിരാകാശത്തേക്ക് അയച്ചതായി പദ്ധതിയുടെ കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ കേരള കാർഷിക സർവകലാശാലയിലെ ബീന ആർ പറഞ്ഞു. ഇവ ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്ന് നിയന്ത്രിത പരിതസ്ഥിതികളിൽ നടും. " ഗുരുത്വാകർഷണമില്ലാത്ത പരിതസ്ഥിതിയിൽ ദീർഘനേരം നിലനിർത്തിയ ശേഷം അവയുടെ വളർച്ച, പ്രതിരോധശേഷി, ഉൽപ്പാദനക്ഷമത എന്നിവയിലെ മാറ്റങ്ങൾ വിലയിരുത്തുന്നതിന് വിശദമായ വിശകലനം നടത്തും," ബീന പറഞ്ഞു.

Summary

As India's Shubnanshu Shukla, along with three other astronauts, headed to the International Space Station (ISS) as part of the Axiom-4 mission on Wednesday, he has taken along with him six varieties of seeds developed exclusively in Kerala, along with other specimens, for conducting various experiments in space.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com