

കൊച്ചി: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിരാട് കോഹ്‌ലിയുടെ കരുത്തില്‍ ഇന്ത്യ നേടിയ വിജയത്തിന്റെ പേരില്‍ സാമൂഹികമാധ്യമത്തില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ വാക്‌പോര്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണനും തമ്മിലാണ് ഫെയ്‌സ്ബുക്കില്‍ ഏറ്റുമുട്ടിയത്.
'സാഹചര്യം പ്രതികൂലമായിരുന്നു. എതിരാളികള്‍ കരുത്തരായിരുന്നു. അയാള്‍ ഒറ്റയ്ക്കായിരുന്നു'- എന്നായിരുന്നു കെ സുരേന്ദ്രന്റെ പോസ്റ്റ്. 'ഇന്നലത്തെ ഇന്ത്യയുടെ ക്രിക്കറ്റിലെ വിജയം വിരാട് കോഹ്‌ലിയുടേത് മാത്രമായി കാണുന്നവരാണോ നിങ്ങള്‍? ക്രിക്കറ്റിന്റെ ബാലപാഠം പോലും അറിയാതെപോയോ നിങ്ങള്‍ക്ക്?' എന്ന് എഎന്‍ രാധാകൃഷ്ണന്റെ മറുപടി.
'രാഷ്ട്രീയം പോലെ ക്രിക്കറ്റും ഒരു ടീം ഗയിം ആണ് .. ഒരു ടീം സ്പിരിറ്റ് ആണ്.. വിജയം വ്യക്തിപരമല്ല.. ഒരുപക്ഷേ കാപ്റ്റന്റേത് പോലുമല്ല'. ' പ്രകീര്‍ത്തിക്കുമ്പോള്‍ പലതോല്‍വികള്‍ ഉണ്ടായിട്ടും, പെര്‍ഫോമെന്‍സ് തകര്‍ന്നപ്പോഴും കൂടെ നിന്നവരെയും, കുറ്റപ്പെടുത്താത്തവരെയും മറക്കരുത്. വിജയങ്ങള്‍ ... നേട്ടങ്ങള്‍ നമ്മേ അന്ധനാക്കരുത്'- കുറിപ്പില്‍ പറയുന്നു.
ആരോടെങ്കിലും വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് ചെന്ന് പറയ്. വെറുതേ എന്റെ പേരും പറഞ്ഞ് ഡയലോഗ് അടിക്കരുത് ..!! എന്ന്, വിരാട് കോഹ് ലി എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാളുടെ കമന്റ് ഇങ്ങനെ; ബിജെപിയില്‍ അയാള്‍ ഒറ്റയ്ക്കായിരുന്നു..സാഹചര്യം പ്രതികൂലമായിരുന്നു..എതിരാളികള്‍ ശക്തരായിരുന്നു..പക്ഷെ, ദൃഢനിശ്ചയവും ആത്മവിശ്വാസവും കൈമുതലാക്കി 13000കാണികളെ ഫെയ്‌സ്ബുക്കിലൂടെ സാക്ഷിയാക്കി 11 ലക്ഷം ജനങ്ങളുള്ള കേരളത്തിലെ പ്രവര്‍ത്തകരെ അയാള്‍ അയാളുടെ നിലപാട് അറിയിച്ചു. സന്ദീപ് താങ്കള്‍ കേരളാ ബിജെപിയിലെ രാജാവ് തന്നെ. കെജെപിയിലെ കട്ടപ്പയുടെ റോള്‍ ഭംഗിയായി അവതരിപ്പിച്ച ശ്രീ ശ്രീ സുരേന്ദ്രന്റെ കുതിക്കാല്‍ വെട്ടില്‍ വീണു പോയെങ്കിലും, ഇന്ത്യ പാക് മത്സരത്തില്‍ അജയ്യനായി തിരിച്ചു വന്ന വിരാട് കോഹ് ലിയെപ്പോലെ താങ്കളും ബിജെപിയിലേക്ക് തിരിച്ച് വരട്ടെ എന്നാശംസിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates