രൂപമാറ്റം ഒഴിവാക്കാത്തതിനാല്‍ ഫിറ്റ്‌നസ് നിഷേധിച്ചു; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

വാഹനത്തിലെ അനധികൃത മാറ്റങ്ങള്‍ നീക്കാന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
SHOUKATH
ഷൗക്കത്ത്
Edited By:
Updated on
1 min read

മലപ്പുറം: ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കി ഗതാഗത കമ്മീഷണര്‍. സുരക്ഷാ വീഴ്ച മൂലമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചതെന്നാണ് മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹനത്തിലെ അനധികൃത മാറ്റങ്ങള്‍ നീക്കാന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

2025 നവംബറിന് ശേഷം ഓട്ടോ സിഎഫ് ടെസ്റ്റിനായി എത്തിച്ചിട്ടില്ലെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ട് പറയുന്നു. 2025 നവംബര്‍ 11ലെ പരിശോധനയ്ക്ക് ശേഷം മാറ്റങ്ങള്‍ വരുത്തി വീണ്ടും ഫിറ്റ്നസ് ടെസ്റ്റിനായി ആര്‍ടി ഓഫീസില്‍ എത്തിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും എതിരെയുള്ള ആരോപണത്തില്‍ വകുപ്പുതല അന്വേഷണം തുടരുകയാണ്.

ഷൗക്കത്ത് ആരോപണം ഉന്നയിച് വീഡിയോ പങ്കുവെച്ച എഎംവിഐ പ്രേംകുമാറിനെ 2026 മാര്‍ച്ച് 16ന് രാമനാട്ടുകര സബ് ആര്‍ടിഒയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ പൊലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ടെന്നും മുമ്പ് ആര്‍ടി ഓഫീസിലടക്കം ഷൗക്കത്ത് മറ്റ് പരാതികള്‍ ഒന്നും നല്‍കിയിരുന്നില്ലെന്നും ഗതാഗത കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

SHOUKATH
അയ്യപ്പനെതിരായ അധിക്ഷേപ പരാമര്‍ശം: സണ്ണി എം കപിക്കാടിനെതിരെ പരാതി; 'ദേവസ്വം മന്ത്രിക്ക് പ്രതികരണമില്ലേ?'
SHOUKATH
ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 27.58 കോടിയുടെ സാധനങ്ങള്‍; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി
Summary

Investigation Report Released Regarding Auto Driver's Suicide in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com