പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജി ഹരിശങ്കറിനെ മാറ്റി; ഷൗക്കത്തലി ക്രൈംബ്രാഞ്ചിലേക്ക്

പാലക്കാട് എസ്പി ആര്‍ വിശ്വനാഥിനെ പൊലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു
കേരള പൊലീസ് ആസ്ഥാനം/ ഫയല്‍
കേരള പൊലീസ് ആസ്ഥാനം/ ഫയല്‍
Updated on
1 min read

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിനെ മാറ്റി. സൈബര്‍ ഓപ്പറേഷന്‍സ് എസ്പിയായാണ് മാറ്റി നിയമിച്ചത്. പകരം പാലക്കാട് എസ്പി ആര്‍ വിശ്വനാഥിനെ പൊലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു. 

വയനാട് ജില്ലാ പൊലീസ് സൂപ്രണ്ട് ആര്‍ ആനന്ദിനെ പാലക്കാട് എസ്പിയായി മാറ്റി നിയമിച്ചു. പതംസിംഗ് വയനാട് എസ്പിയാകും. എ പി ഷൗക്കത്ത് അലിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്നും മാറ്റി. ക്രൈംബ്രാഞ്ച് എസ്പിയായും മാറ്റി നിയമിച്ചിട്ടുണ്ട്. പതംസിം​ഗിന് പകരം ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡന്റിന്റെ ചുമതല പി നിധിൻ രാജിന് നൽകി.

വിജിലൻസ് എസ്.പി പി ബിജോയിയെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ചിലേക്ക് മാറ്റി നിയമിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി കെ എസ് സുദർശനനെ വിജിലൻസിലേക്ക് മാറ്റി നിയമിച്ചു. 12 എഎസ്പിമാരെയും 25 ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചിട്ടുണ്ട്. 

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തുന്നത്. കഴിഞ്ഞ 30നും പൊലീസ് തലപ്പത്ത് മാറ്റങ്ങൾ വരുത്തിയിരുന്നു. കെ പത്മകുമാറിനും ഷെയ്‌ക് ദർവേഷ് സാഹിബിനും ഡിജിപിയായി സ്ഥാനക്കയറ്റം നൽകി. പത്മകുമാറിനെ ജയിൽ ഡിജിപിയായും  ഷെയ്‌ക് ദർവേഷ് സാഹിബിനെ ഫയർഫോഴ്‌സ് മേധാവിയായും നിയമിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com