രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

രജിസ്‌ട്രേഷന്‍ ആക്ട് 1908 പ്രകാരം കൃത്യമായി രജിസ്റ്റര്‍ ചെയ്യപ്പെടേണ്ട ഡോക്യുമെന്റുകളുടെ കൂട്ടത്തില്‍ വില്‍പ്പത്രം ഉള്‍പ്പെടുന്നില്ല.
will
AI imagegemini
Updated on
1 min read

ജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന്റെ നിയമസാധുതയെക്കുറിച്ച് പലര്‍ക്കും സംശയമുണ്ടാകാറുണ്ട്. ഇല്ലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇതിന്റെ വാസ്തവം എന്താണെന്ന് നോക്കാം.

എന്താണ് വില്‍പ്പത്രം?

ഒരു വ്യക്തി തന്റെ മരണശേഷം സ്വത്തുകള്‍ ആര്‍ക്ക് ചെന്നു ചേരണമെന്ന് ജീവിതകാലയളവില്‍ തന്നെ എഴുതി വെക്കുന്ന ഒരു രേഖയാണ് വില്‍പ്പത്രം.

രജിസ്റ്റര്‍ ചെയ്യണമോ?

ഇന്ത്യയില്‍ നിയമപ്രകാരം വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. രജിസ്‌ട്രേഷന്‍ ആക്ട് 1908 പ്രകാരം കൃത്യമായി രജിസ്റ്റര്‍ ചെയ്യപ്പെടേണ്ട ഡോക്യുമെന്റുകളുടെ കൂട്ടത്തില്‍ വില്‍പ്പത്രം ഉള്‍പ്പെടുന്നില്ല. അതുകൊണ്ടു തന്നെ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പോലും നിയമപരമായ സാധുതയുണ്ട്. ഒരു വില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും കൃത്യമായ നിബന്ധനകള്‍ പാലിച്ചെങ്കില്‍ മാത്രമേ അതിന് നിയമസാധുതയുണ്ടാവുകയുള്ളൂ.

നിബന്ധനകള്‍

1. വില്‍ എഴുതി തയ്യാറാക്കുന്ന ആള്‍ വില്‍പ്പത്രത്തില്‍ ഒപ്പിട്ടിരിക്കണം.

2. മിനിമം രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം.

2. വില്‍പ്പത്രം എഴുതുന്ന വ്യക്തി പൂര്‍ണബോധത്തോടെയാണ് എഴുതിയതെന്ന് ഉറപ്പാക്കണം.

3. വില്‍പ്പത്രത്തിന്റെ ഉള്ളടക്കം വായിച്ച് മനസിലാക്കാനുള്ള മാനസിക ശേഷി കൂടി ടെക്‌സ്റ്റേറ്ററിന് ഉണ്ടായിരിക്കണം.

വില്‍ രജിസ്ട്രര്‍ ചെയ്യേണ്ട ആവശ്യം ഇല്ലെങ്കില്‍ രജിസ്ട്രര്‍ ചെയ്തതുകൊണ്ടുള്ള ഉപയോഗം?

വില്‍ രജിസ്ട്രര്‍ ചെയ്യേണ്ട ആവശ്യം ഇല്ലെങ്കില്‍ പോലും ഭാവിയില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ വരുന്ന സമയത്ത് ഈ വില്‍പ്പത്രത്തിന്റെ ആധികാരികത തെളിയിക്കുന്നതിന് വേണ്ടി രജിസ്‌ട്രേഷന്‍ ഉപകരിക്കപ്പെടും. വില്‍ കൃത്യമായ നിബന്ധനകള്‍ പാലിച്ചിട്ടാണോ തയ്യാറാക്കിയതെന്നുള്ള കാര്യങ്ങളില്‍ ചോദ്യം വരുമ്പോള്‍ ഈ രജിസ്‌ട്രേഷന്‍ ഉപകാരപ്പെടും. വില്‍ നഷ്ടപ്പെട്ടുപോകാനുള്ള സാധ്യത കുറയും കുടുംബാംഗങ്ങള്‍ തമ്മിലുള്ള അനാവശ്യ തര്‍ക്കങ്ങള്‍ രജിസ്‌ട്രേഷന്‍ മുഖാന്തരം ഒഴിവാക്കാനും സഹായിക്കും.

will
തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

പ്രത്യേകം അറിഞ്ഞിരിക്കേണ്ടത്

വില്‍ രജിസ്ട്രര്‍ ചെയ്താലും ചെയ്തില്ലെങ്കിലും എഴുതുന്ന ആള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇത് ക്യാന്‍സല്‍ ചെയ്യുന്നതിനോ അതില്‍ തിരുത്തലുകള്‍ വരുത്തി പുതുതായി എഴുതുന്നതിനോ യാതൊരു തടസവുമില്ല. അതായത് രജിസ്ട്രര്‍ ചെയ്താലും ഇല്ലെങ്കിലും അതിന് നിയമസാധുതയുണ്ട്. പക്ഷേ, കൃത്യമായ രീതിയിലായിരിക്കണം തയ്യാറാക്കേണ്ടത് എന്ന് മാത്രം.

Summary

Is an unregistered will valid? Know in detail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com