'ആര്‍ത്തവം നാണക്കേടാണോ?' ശ്രീലേഖയ്ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍

തൊഴിലിടങ്ങളില്‍ അര്‍ഹമായ വിശ്രമം നല്‍കുക എന്നത് ഒരു ആധുനിക, ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അതിനെയാണ് കേവലമൊരു 'നാണക്കേടിന്റെ' പേര് പറഞ്ഞ് ഇവര്‍ എതിര്‍ക്കുന്നത്
Youth Congress leader Dulkhifil Vp  responds to Sreelekha
Youth Congress leader Dulkhifil Vp responds to Sreelekha
Updated on
2 min read

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി നല്‍കിയതില്‍ ബിജെപി നേതാവ് ആര്‍ ശ്രീലേഖയ്ക്ക് പ്രതികരണത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ വി പി ശാസ്ത്രം വളരെ വ്യക്തമായി നിര്‍വ്വചിച്ച ഒരു ജൈവപ്രക്രിയയാണ് ആര്‍ത്തവം. ശ്വസിക്കുന്നതോ ദഹനം നടക്കുന്നതോ പോലെ മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിന് തന്നെ ആധാരമായ തികച്ചും സ്വാഭാവികമായ ഒന്നിനെയാണ് ഇപ്പോഴും ഒളിച്ചുവെക്കേണ്ട നാണക്കേടായി ഇവര്‍ ചിത്രീകരിക്കുന്നത്. എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവ ദിനങ്ങള്‍ ഒരുപോലെയല്ല. കടുത്ത വയറുവേദന, തലവേദന, അമിത രക്തസ്രാവം, മൂഡ് വ്യതിയാനങ്ങള്‍ എന്നിവ മൂലം ആ ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട്. അവര്‍ക്ക് തൊഴിലിടങ്ങളില്‍ അര്‍ഹമായ വിശ്രമം നല്‍കുക എന്നത് ഒരു ആധുനിക, ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അതിനെയാണ് കേവലമൊരു 'നാണക്കേടിന്റെ' പേര് പറഞ്ഞ് ഇവര്‍ എതിര്‍ക്കുന്നതെന്നും ദുല്‍ഖിഫില്‍ പറയുന്നു.

മുതിര്‍ന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ഇവരുടെ ഈ സ്ത്രീവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ പ്രസ്താവനയെ ബിജെപി ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടോ? നേതാക്കളുടെ വ്യക്തിപരമായ അന്ധവിശ്വാസങ്ങളും യാഥാസ്ഥിതിക ചിന്തകളുമാണോ ആ പാര്‍ട്ടിയുടെ നയം എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കണമെന്നും ദുല്‍ഖിഫില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ദുല്‍ഖിഫിലിന്റെ വിമര്‍ശനം

Youth Congress leader Dulkhifil Vp  responds to Sreelekha
പഴനിയിലേക്ക് സ്പെഷൽ ട്രെയിൻ; തിരുവനന്തപുരം നോർത്ത് - പോടന്നൂർ എക്സ്പ്രസ് അനുവദിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആര്‍ത്തവം നാണക്കേടാണോ? ആര്‍. ശ്രീലേഖയുടെ പ്രസ്താവനയും ബിജെപിയുടെ മൗനവും.

മുന്‍ ഡി.ജി.പിയും നിലവില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷയുമായ ആര്‍. ശ്രീലേഖയുടെ 'ആര്‍ത്തവ അവധി'ക്കെതിരെയുള്ള പ്രസ്താവന കേരളീയ പൊതുസമൂഹം അത്ര ലളിതമായി തള്ളിക്കളയേണ്ട ഒന്നല്ല. 'ആര്‍ത്തവം പുറത്തറിയുന്നത് നാണക്കേടല്ലേ?' എന്ന അവരുടെ ചോദ്യം, നമ്മള്‍ കൈവരിച്ചുവെന്ന് പറയുന്ന എല്ലാ പുരോഗമന ചിന്തകളെയും നൂറ്റാണ്ടുകള്‍ പിന്നോട്ട് വലിക്കുന്നതാണ്. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പോലീസ് പദവിയിലിരുന്ന, വലിയൊരു വിഭാഗം ജനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരു വനിതാ നേതാവില്‍ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്.

ശാസ്ത്രം വളരെ വ്യക്തമായി നിര്‍വ്വചിച്ച ഒരു ജൈവപ്രക്രിയയാണ് ആര്‍ത്തവം. ശ്വസിക്കുന്നതോ ദഹനം നടക്കുന്നതോ പോലെ മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിന് തന്നെ ആധാരമായ തികച്ചും സ്വാഭാവികമായ ഒന്നിനെയാണ് ഇപ്പോഴും ഒളിച്ചുവെക്കേണ്ട നാണക്കേടായി ഇവര്‍ ചിത്രീകരിക്കുന്നത്. എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവ ദിനങ്ങള്‍ ഒരുപോലെയല്ല. കടുത്ത വയറുവേദന, തലവേദന, അമിത രക്തസ്രാവം, മൂഡ് വ്യതിയാനങ്ങള്‍ എന്നിവ മൂലം ആ ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട്. അവര്‍ക്ക് തൊഴിലിടങ്ങളില്‍ അര്‍ഹമായ വിശ്രമം നല്‍കുക എന്നത് ഒരു ആധുനിക, ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അതിനെയാണ് കേവലമൊരു 'നാണക്കേടിന്റെ' പേര് പറഞ്ഞ് ഇവര്‍ എതിര്‍ക്കുന്നത്.

Youth Congress leader Dulkhifil Vp  responds to Sreelekha
കൊട്ടിയൂർ ബാവലിക്കെട്ട് സ്മരണയും പുതിയ വിവാദങ്ങളും: പാറപ്രവൻ തറവാട്ടംഗങ്ങളുടെ സന്ദർശനത്തിന് പിന്നിലെ യഥാർത്ഥ വസ്തുതയെന്ത്?

യഥാര്‍ത്ഥത്തില്‍, നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന 'ആര്‍ത്തവ അശുദ്ധി' എന്ന അന്ധവിശ്വാസത്തിന്റെയും കപട സദാചാരത്തിന്റെയും തുടര്‍ച്ചയാണ് ശ്രീലേഖയുടെ ഈ വാക്കുകള്‍. ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുന്നത് സദാചാര വിരുദ്ധമാണെന്ന പഴയകാല ചിന്താഗതികളെയാണ് അവര്‍ ഇവിടെ ന്യായീകരിക്കുന്നത്.

ഇവിടെയാണ് ഈ വിഷയത്തിലെ രാഷ്ട്രീയ ചോദ്യം പ്രസക്തമാകുന്നത്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും 'നാരിശക്തി'യെക്കുറിച്ചും നിരന്തരം വാചാലരാകുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന ഉപാധ്യക്ഷയാണ് ഈ വരികള്‍ വിളിച്ചുപറഞ്ഞത്. മുതിര്‍ന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ഇവരുടെ ഈ സ്ത്രീവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ പ്രസ്താവനയെ ബിജെപി ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടോ? നേതാക്കളുടെ വ്യക്തിപരമായ അന്ധവിശ്വാസങ്ങളും യാഥാസ്ഥിതിക ചിന്തകളുമാണോ ആ പാര്‍ട്ടിയുടെ നയം എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കണം.

സ്ത്രീകള്‍ കൂടുതല്‍ കരുത്തോടെ പൊതുരംഗത്തേക്ക് കടന്നുവരുന്ന ഈ കാലഘട്ടത്തില്‍, അവരുടെ ജൈവികമായ ആവശ്യങ്ങളെയും അവകാശങ്ങളെയും പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ആര്‍ത്തവം സ്വാഭാവികമാണ്, അത് ഒളിച്ചുവെക്കേണ്ട ഒരു രഹസ്യമല്ല, ഉറക്കെപ്പറയേണ്ട അവകാശമാണ്!

ദുല്‍ഖിഫില്‍ വി പി

(സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്)

Summary

'Is menstruation a shame?' Youth Congress leader Dulkhifil Vp responds to Sreelekha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com