

മരണശേഷം സ്ത്രീയുടെയും പുരുഷന്റെയും സ്വത്തുക്കള്‍ അവകാശികള്‍ക്ക് വീതിച്ചു നല്‍കുന്നതില്‍ മതങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങള്‍ പ്രകാരമാണ്.
ഇന്ത്യയിലെ പ്രധാന വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങള്‍ താഴെ പറയുന്നവയാണ്:
1. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം
പുരുഷന്റെ സ്വത്ത്: ഒരു പുരുഷന്‍ ഒസ്യത്ത് എഴുതാതെ മരിച്ചാല്‍, അയാളുടെ സ്വത്തിന് ഭാര്യ, അമ്മ, മക്കള്‍ എന്നിവര്‍ക്ക് തുല്യാവകാശമുണ്ട്.
സ്ത്രീയുടെ സ്വത്ത്: ഒരു സ്ത്രീ ഒസ്യത്തില്ലാതെ മരണപ്പെട്ടാല്‍, അവളുടെ സ്വത്ത് ആദ്യം ഭര്‍ത്താവിനും മക്കള്‍ക്കുമാണ് ലഭിക്കുന്നത്. എന്നാല്‍ ഇവരില്ലെങ്കില്‍, സ്വത്ത് സ്വന്തം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നതിന് മുമ്പ് അവളുടെ ഭര്‍ത്താവിന്റെ കുടുംബത്തിന് ആണ് അവകാശം. എന്നാല്‍ മരിച്ച സ്ത്രീക്ക് തന്റെ പിതാവില്‍ നിന്നാണ് സ്വത്ത് കിട്ടിയതെങ്കില്‍ അവകാശം അച്ഛന്റെ അനന്തരാവകാശിയിലേയ്ക്ക് ആയിരിക്കും പോവുക. ഭര്‍ത്താവില്‍ നിന്നും ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നുമാണ് കിട്ടിയതെങ്കില്‍ നേരെ ഭര്‍ത്താവിന്റെ അച്ഛന്റെ അനന്തരാവകാശിയിലേയ്ക്കാവും പോവുക.
2. മുസ്ലീം വ്യക്തിനിയമം
മുസ്ലീം നിയമപ്രകാരം ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വത്തില്‍ അവകാശമുണ്ടെങ്കിലും, പൊതുവെ ഒരു പെണ്‍കുട്ടിക്ക് ലഭിക്കുന്നതിന്റെ ഇരട്ടി വിഹിതം ആണ്‍കുട്ടിക്ക് ലഭിക്കും.
ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിന് സ്വത്തിന്റെ നാലിലൊന്ന് ഭാഗം ലഭിക്കും (മക്കളുണ്ടെങ്കില്‍). ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയ്ക്ക് എട്ടിലൊന്ന് ഭാഗം മാത്രമേ ലഭിക്കൂ.
കുട്ടികളില്ലാത്ത ഒരു മുസ്ലീം വിധവക്ക് മരിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്തില്‍ നാലിലൊന്ന് വിഹിതത്തിനു മാത്രമേ അര്‍ഹതയുള്ളൂ.
3. ക്രിസ്ത്യന്‍ നിയമം
ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം, ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ മരിക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന പങ്കാളിക്കും മക്കള്‍ക്കും ഒരേപോലെ അവകാശമുണ്ട്. വിഹിതത്തില്‍ ലിംഗഭേദം കാണിക്കാറില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates