ഈശ ഗ്രാമോത്സവം 2025: 700 മത്സരാര്‍ത്ഥികള്‍, 140ലധികം ടീമുകള്‍, മത്സരങ്ങള്‍ ഓഗസ്റ്റ് 23 മുതല്‍

രളത്തില്‍, ക്ലസ്റ്റര്‍ ലെവല്‍ മത്സരങ്ങള്‍ ഓഗസ്റ്റ് 23-24 തീയതികളില്‍ തൃശൂരിലെ വരന്തരപ്പിള്ളിയിലും എറണാകുളത്തെ അമ്പലമുകളിലും നടക്കും.
Isha gramotsavam 2025 in kerala
സദ്ഗുരു ജഗ്ഗി വാസുദേവ്
Updated on
2 min read

തിരുവനന്തപുരം: ഗ്രാമീണ കായിക മേള ഈശ ഗ്രാമോത്സവത്തിന്റെ പതിനേഴാം പതിപ്പ് കേരളത്തില്‍ ഓഗസ്റ്റ് 23 മുതല്‍. 700-ലധികം മത്സരാര്‍ത്ഥികളും 140-ലധികം ടീമുകളും പങ്കെടുക്കും. കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളിലായാണ് മത്സരങ്ങള്‍.

മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രാമോത്സവം നടക്കുന്നത്. ക്ലസ്റ്റര്‍ തലം, ഡിവിഷണല്‍ തലം, ഗ്രാന്‍ഡ് ഫിനാലെ. കേരളത്തില്‍, ക്ലസ്റ്റര്‍ ലെവല്‍ മത്സരങ്ങള്‍ ഓഗസ്റ്റ് 23-24 തീയതികളില്‍ തൃശൂരിലെ വരന്തരപ്പിള്ളിയിലും എറണാകുളത്തെ അമ്പലമുകളിലും നടക്കും. കാസര്‍കോടിലെ ചെറുവത്തൂരില്‍ ഓഗസ്റ്റ് 28-29 -ന് മത്സരങ്ങള്‍ നടക്കും. തുടര്‍ന്ന് തിരുവനന്തപുരത്തെ പോത്തന്‍കോടും കണ്ണൂരിലെ വെള്ളച്ചാല്‍-മക്രേരിയും ഓഗസ്റ്റ് 30-31 -ന് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. പാലക്കാടിലെ അയിലൂരില്‍ വച്ച് സെപ്റ്റംബര്‍ 1-2 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

Isha gramotsavam 2025 in kerala
തൃശൂരില്‍ നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ച് കൊടുംക്രൂരത; നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി; വണ്ടി ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട് യുവാവ്

കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി, ഒഡിഷ എന്നിവിടങ്ങളിലെ 35,000-ലധികം ഗ്രാമങ്ങള്‍ മത്സരത്തിന്റെ ഭാഗമാണ്. 5,000ലധികം സ്ത്രീകള്‍ ഉള്‍പ്പെടെ 50,000-ലധികം ഗ്രാമീണര്‍, 6,000-ലധികം ടീമുകളിലായി ഈ വര്‍ഷം മത്സരിക്കും. സെപ്റ്റംബര്‍ 21-ന് കോയമ്പത്തൂരിലെ ഈശ യോഗ കേന്ദ്രത്തിലെ ആദിയോഗിയുടെ മുന്നില്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നു. 67 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗങ്ങളിലെ വിജയികള്‍ക്ക് 5 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.

'ഈശ ഗ്രാമോത്സവം കായിക വിനോദങ്ങളിലൂടെയുള്ള ജീവിതത്തിന്റെ ആഘോഷമാണ്. സാമൂഹികമായ വേര്‍തിരിവുകള്‍ക്കപ്പുറം മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ശക്തി കായികവിനോദങ്ങള്‍ക്കുണ്ട്. കളിയുടെ ആനന്ദത്തിലൂടെ ജാതി, മതം, മറ്റ് സ്വത്വങ്ങള്‍ എന്നിവയുടെ അതിരുകളെ ഇല്ലാതാക്കാന്‍ കഴിയുന്നു. ഇത് ഒരു മികച്ച കായികതാരമാകുന്നതിനുവേണ്ടിയല്ല, മറിച്ച് കായികോല്‍സുകതയോടെ ജീവിക്കുന്നതിനുവേണ്ടിയാണ്. നിങ്ങള്‍ക്ക് പൂര്‍ണ്ണമായ പങ്കാളിത്തത്തോടും ഉത്സാഹത്തോടും കൂടി ഒരു പന്ത് എറിയാന്‍ കഴിയുമെങ്കില്‍, ആ പന്തിന് ലോകത്തെ മാറ്റാന്‍ കഴിയും. പരിപൂര്‍ണ്ണമായ പങ്കുചേരലോടെ കളിക്കുന്നതിന്റെ ആനന്ദം നിങ്ങള്‍ അനുഭവിച്ചറിയണം.' -- സദ്ഗുരു പറഞ്ഞു.

കായികമത്സരങ്ങള്‍ക്ക് പുറമേ, ഗ്രാമോത്സവം ഗ്രാമീണ ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ ആഘോഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത സാംസ്‌കാരിക പ്രകടനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. തമിഴ്‌നാടിന്റെ തവില്‍-നാദസ്വരം, വല്ലി കുമ്മി, ഓയിലാട്ടം, കേരളത്തിന്റെ പഞ്ചാരി മേളം, ചെണ്ട മേളം, തെലങ്കാനയിലെ ഗുസാടി നൃത്തം, കര്‍ണാടകയിലെ പുലി വേഷം എന്നിവയുടെ അവതരണങ്ങളും നടക്കുന്നു. കോലം വരയ്ക്കല്‍, സിലമ്പം തുടങ്ങിയ പൊതുജനങ്ങള്‍ക്കായുള്ള മത്സരങ്ങള്‍ ഉത്സവാന്തരീക്ഷത്തെ കൂടുതല്‍ ഉത്സാഹഭരിതമാക്കുന്നു.

ഗ്രാമീണ ജനങ്ങളെ ലഹരിവസ്തുക്കളില്‍ നിന്ന് മുക്തരാക്കാനും, ജാതി, മതം എന്നിവയുടെ വേര്‍തിരിവുകള്‍ മറികടക്കാനും, സമൂഹത്തില്‍ സ്ത്രീകളുടെ പങ്കാളിത്തത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയുടെ ഗ്രാമീണ ചൈതന്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി 2004-ല്‍ സദ്ഗുരു ഈശ ഗ്രാമോത്സവം ആരംഭിച്ചത്.

പ്രൊഫഷണല്‍ കായിക മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, വീട്ടമ്മമാര്‍ തുടങ്ങിയ സാധാരണ ഗ്രാമീണ പൗരന്മാര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. അവര്‍ക്ക് കളിക്കാനും കായികവിനോദങ്ങളില്‍ പങ്കെടുക്കാനും ഗ്രാമീണ ഭാരതത്തിന്റെ ചൈതന്യത്തെ ആഘോഷിക്കാനുമുള്ള വേദിയാണ് ഗ്രാമോത്സവം ഒരുക്കുന്നത്.

ഗ്രാമീണ വികസനത്തിലും കായികവിനോദങ്ങളുടെ പ്രോത്സാഹനത്തിലും ഈശ ഔട്ട്റീച്ച് സംഘടിപ്പിക്കുന്ന ഈശ ഗ്രാമോത്സവം വഹിക്കുന്ന പങ്ക് ദേശീയ അംഗീകാരം നേടിയിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ യുവജന കാര്യ കായിക മന്ത്രാലയം ഗ്രാമോത്സവത്തെ 'നാഷണല്‍ സ്‌പോര്‍ട്‌സ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ (എന്‍എസ്പിഒ)' ആയി അംഗീകരിച്ചിട്ടുണ്ട്. 2018-ല്‍ ഗ്രാമങ്ങളിലെ കായികരംഗത്തേക്ക് നല്‍കിയ മികച്ച സംഭാവനയ്ക്ക് ഈ സംരംഭത്തിന് അഭിമാനകരമായ രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരവും ലഭിച്ചു.

Summary

Isha gramotsavam 2025 in kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com